21 Oct 2022 6:00 AM GMT
Summary
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ച ഭവിഷ്യ 9.0 എന്ന പെന്‍ഷന്‍ പോര്‍ട്ടല്‍ ഒക്ടോബര്‍ 18 ന് ലോഞ്ച് ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലളിതമായി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പോര്‍ട്ടല്‍. .ഉടനെ തന്നെ 16 പെന്‍ഷന്‍ വിതരണ സ്ഥാപനങ്ങളും ഈ സംയോജിത പ്ലാറ്റിഫോമുമായി യോജിച്ച് പ്രവര്‍ത്തനം ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനും, അത് ട്രാക്ക് ചെയ്യുന്നതിനുമുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ഭവിഷ്യ. ഇത് എസ്ബിഐയുടെ പെന്‍ഷന്‍ സേവ […]
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ച ഭവിഷ്യ 9.0 എന്ന പെന്‍ഷന്‍ പോര്‍ട്ടല്‍ ഒക്ടോബര്‍ 18 ന് ലോഞ്ച് ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലളിതമായി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പോര്‍ട്ടല്‍. .ഉടനെ തന്നെ 16 പെന്‍ഷന്‍ വിതരണ സ്ഥാപനങ്ങളും ഈ സംയോജിത പ്ലാറ്റിഫോമുമായി യോജിച്ച് പ്രവര്‍ത്തനം ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനും, അത് ട്രാക്ക് ചെയ്യുന്നതിനുമുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ഭവിഷ്യ. ഇത് എസ്ബിഐയുടെ പെന്‍ഷന്‍ സേവ പോര്‍ട്ടലുമായി സംയോജിപ്പിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.
https://bhavishya.nic.in എന്ന വെബ്സൈറ്റിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ഭവിഷ്യയുടെ സേവനം ലഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ ഐഡിയും, പാസ് വേര്‍ഡും ഇ-മെയില്‍, എസ്എംസ് എന്നിവ വഴി ലഭിക്കും. ഡിഡിഒ (ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബേഴ്സ്മെന്റ് ഓഫീസ്), എച്ച്ഒ (ഹെഡ് ഓഫീസ്) എന്നിവ നിര്‍ബന്ധമായും നല്‍കണം. എങ്കില്‍ മാത്രമേ ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും ലഭിക്കു. കൂടാതെ, 1972 ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് പെന്‍ഷന്‍ റൂള്‍ പ്രകാരമുള്ള ടൈം ലൈനുകള്‍ കൃത്യമായി പാലിക്കണം.
പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ വെബ്സൈറ്റിലെ ഒറ്റത്തവണ ലോഗിനിലൂടെ എല്ലാ സേവനങ്ങളും, വിവരങ്ങളും അറിയാം. പോര്‍ട്ടലിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പെന്‍ഷന്‍ അക്കൗണ്ട് ഏത് ബാങ്കില്‍ വേണമെന്നും, ഏത് ശാഖയില്‍ വേണമെന്നുമൊക്കെ തെരഞ്ഞെടുക്കാനും ഓണ്‍ലൈനായി തന്നെ പെന്‍ഷന്‍ അക്കൗണ്ട് തുറക്കാനും കഴിയും. കൂടാതെ എല്ലാ മാസത്തെയും പെന്‍ഷന്‍ സ്ലിപ്, ഫോം16, ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ സ്ഥിതി എന്നിവയെല്ലാം അറിയാം.
വിരമിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ പെന്‍ഷന്‍ പേമെന്റ് ഓര്‍ഡറിന്റെ വിതരണവും, വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകയില്‍ എന്തെങ്കിലും കുടിശിക വന്നിട്ടുണ്ടോ എന്നതൊക്കെ അറിയാനും ഈ സംവിധാനം പ്രയോജനപ്പെടുത്താം. പെന്‍ഷന്‍ അനുവദിച്ചോ, വ്യക്തികള്‍ക്കും, അധികാരികള്‍ക്കും പെന്‍ഷന്‍ വിതരണത്തിന്റെ നടപടിക്രമങ്ങള്‍ എന്നിവ മനസിലാക്കാനും ഈ വെബ്സൈറ്റ് സഹായകമാണ്.
വെബ്സൈറ്റില്‍ ലോഗിന്‍ പൂര്‍ത്തിയായാക്കഴിഞ്ഞാല്‍, റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് നേരത്തെ അപ് ലോഡ് ചെയ്ത ഫോട്ടോഗ്രാഫുകള്‍ മാറ്റി പുതിയത് അപ് ലോഡ് ചെയ്യാം. നേരത്തെ നല്‍കിയ വിവരങ്ങള്‍ എന്തെങ്കിലും തിരുത്താനുണ്ടെങ്കില്‍ അതും ചെയ്യാം. പേര്, പാന്‍ നമ്പര്‍, ജോലിയില്‍ ജോയിന്‍ ചെയ്ത തീയ്യതി, റിട്ടയര്‍മെന്റ് തീയ്യതി, പദവി, ലിംഗം എന്നീ വിവരങ്ങളിലെന്തെങ്കിലും തിരുത്തല്‍ വരുത്താനുണ്ടെങ്കില്‍ അത് ഡിഡിഒ, എച്ച്ഒഒ എന്നിവ വഴിയാണ് ചെയ്യേണ്ടത്.