image

18 Oct 2022 11:46 AM IST

News

വമ്പൻ ദീപാവലി ഓഫറുകളുമായി ഓൺലൈൻ/ ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകൾ

വമ്പൻ ദീപാവലി ഓഫറുകളുമായി ഓൺലൈൻ/ ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകൾ
X

Summary

കൊച്ചി: ഐ ഫോണുകൾ, ഹോം അപ്ലയൻസസ് തുടങ്ങിയവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ അധികം കാത്തിരിക്കേണ്ട! ഒട്ടനവധി ഓൺലൈൻ/ ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകൾ ഈ ദീപാവലിക്കാലത്ത് സജീവമായി രംഗത്തുണ്ട്. രണ്ടു വർഷക്കാലം കോവിഡ് പ്രതിസന്ധിയിൽ പെട്ട് വലഞ്ഞ വ്യാപാരികൾ ഈ ഉത്സവകാലം ഒരു ഉയിർത്തെഴുന്നേൽപിനു ശ്രമിക്കുകയാണ്. അതിന്റെ മുന്നോടിയാണ് ഈ ഓഫറുകൾ. ഒക്ടോബർ 19 തൊട്ട് 23 വരെയാണ് ഫ്ലിപ്കാർട്ട് ബിഗ് ദിപാവലി സെയിൽസ്! ടീവി തുടങ്ങി എല്ലാ ഗൃഹോപകരണങ്ങൾക്കും 75 ശതമാനം വരെയും, മൊബൈൽ ഫോണുകൾക്ക് […]


കൊച്ചി: ഐ ഫോണുകൾ, ഹോം അപ്ലയൻസസ് തുടങ്ങിയവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ അധികം കാത്തിരിക്കേണ്ട! ഒട്ടനവധി ഓൺലൈൻ/ ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകൾ ഈ ദീപാവലിക്കാലത്ത് സജീവമായി രംഗത്തുണ്ട്. രണ്ടു വർഷക്കാലം കോവിഡ് പ്രതിസന്ധിയിൽ പെട്ട് വലഞ്ഞ വ്യാപാരികൾ ഈ ഉത്സവകാലം ഒരു ഉയിർത്തെഴുന്നേൽപിനു ശ്രമിക്കുകയാണ്. അതിന്റെ മുന്നോടിയാണ് ഈ ഓഫറുകൾ.

ഒക്ടോബർ 19 തൊട്ട് 23 വരെയാണ് ഫ്ലിപ്കാർട്ട് ബിഗ് ദിപാവലി സെയിൽസ്! ടീവി തുടങ്ങി എല്ലാ ഗൃഹോപകരണങ്ങൾക്കും 75 ശതമാനം വരെയും, മൊബൈൽ ഫോണുകൾക്ക് 80 ശതമാനം വരെയും ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

കൂടാതെ SBI ക്രെഡിറ്റ് കാർഡ്, പെടിഎം യുപിഐ ആൻഡ് വാലറ്റ് എന്നിവ ഉപയോഗിച്ചുള്ള ട്രാൻസാക്ഷനുകൾക്കു 10 % ഇൻസ്റ്റന്റ് വിലക്കുറവും ലഭിക്കുന്നു, ഒപ്പം EMI ഓപ്ഷനുകളും. മൊബൈൽ ഫോണുകൾക്ക് വമ്പൻ എക്സ്ചേഞ്ച് പ്രൈസ് ഓഫർ ആണ് ഫ്ലിപ്കാർട്ട് നൽകുന്നത്.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക്
ആകട്ടെ നോ കോസ്റ്റ് EMI ആൻഡ് 5 % ക്യാഷ്ബാക്കും ലഭ്യമാണ്.

മെൻ ആൻഡ് വുമൺ ഫാഷൻ , കിഡ്സ് ക്ലോത്തിങ്സ്‌ , ഫുട്‍വെയർസ് ,
ഫർണീച്ചറുക്കൾ എന്നിവയെല്ലാം ഓഫർ കുട കീഴിൽ ജനങ്ങളെ
കാത്തിരിക്കുന്നു. ഫ്ലിപ്കാർട്ട് പ്ലസ് മെമ്പർഷിപ്പ് ഉള്ളവർക്ക് 24 അവേഴ്സ്
അതായത് ഇന്ന് ഒക്ടോബർ 18 രാത്രി 12 നു ഏർലി അക്‌സെസ്സും
സ്പെഷ്യൽ ഓഫറുകളും ലഭിക്കുന്നു.

കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മികച്ച ബ്രാൻഡ് ഉത്പന്നങ്ങൾ വാങ്ങാം എന്നുള്ളതാണ് ഇത്തരം ഓഫറുകളുടെ പ്രേത്യേകത, മാത്രമല്ല ഈസി റിട്ടേൺ, ക്യാഷ് ബാക്ക് എന്നിവ കാരണം ഓൺലൈൻ ഷോപ്പിംഗ് ടെൻഷൻ ഫ്രീ ആയിട്ടു തന്നെ ഉത്സവ സീസണുകളിൽ പൊടിപൊടിക്കുന്നു. ഇവ കൂടാതെ ഫ്ലൈറ്റ് ആൻഡ് ഹോട്ടൽ ബുക്കിംഗ് സ്പെഷ്യൽ ഡിസ്‌കൗണ്ട് ഓഫറുകളും അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഫ്ലിപ്കാർട്ട് ഒരുക്കിയിട്ടുണ്ട്. .

ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള റീയിൽ മി , റെഡ്മി, പൊകോ കൂടാതെ
പ്രീമിയം മൊബൈൽസ് ആകുന്ന ഐഫോണുകൾ , സാംസങ്, ഓപ്പോ ,
വിവോ എന്നീ മൊബൈൽ ഫോണുകൾക്ക് മികച്ച ഓഫറുകൾ ആണ്
ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 23 വരെ
ആകർഷകമായ ഓഫറുകൾ നൽകുന്നു. പതിനായിരം രൂപ വരെ 10 %
ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ആണ് EMI , ക്രെഡിറ്റ് , ഡെബിറ്റ് കാർഡ്
ട്രാൻസാക്ഷനുകൾക്കു നൽകുന്നത്. യുപിഐ ട്രാൻസാക്ഷനുകൾക്കു
100 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു. റഫ്രിജറേറ്റർ 55 ശതമാനം വരെയും
വാഷിങ് മെഷീൻ ,എസി എന്നിവയ്ക്ക് 60 ശതമാനം വരെയും
ഡിസ്‌കൗണ്ട് നൽകുന്നു. നോ കോസ്റ്റ് EMI , ഫ്രീ ഡെലിവറി എന്നിവയാണ്
ഉപഭോകതാക്കളെ ആകർഷിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ.

വീടിനു പുതിയ ലുക്ക് ആൻഡ്ആ ഫീൽ കൊണ്ട് വരണോ എന്നാൽ
കേട്ടോളു ആമസോൺ ബ്രാൻഡ് സോഫാ മുതലായ ഫർണീച്ചർകൾക്ക് 70
ശതമാനം വരെയും ഡിസ്‌കൗണ്ട് ഉണ്ട്. സ്മാർട്ട് ടീവികൾക്ക് ആക്കട്ടെ
മികച്ച എക്സ്ചേഞ്ച് ആൻഡ് ഡിസ്‌കൗണ്ട് ഓഫറുകളും നൽകുന്നു.
കൂടാതെ ഇ അവസരത്തിൽ ഓഫീസ് , പഠന ആവശ്യങ്ങൾക്കായി
കുറഞ്ഞ വിലയിൽ ലാപ്ടോപ്പുകളും ഓഫർ മുഖേന സ്വന്തമാകാം.

ഓഫ്‌ലൈൻ ഷോപ്പിംഗ് ഓഫറുകളുമായി ക്രോമ , മൈ ജി കൺസ്യൂമർ
ചെയിൻ ആൻഡ് മറ്റ് ഇതര ഇലക്ട്രോണിക് ഷോപ്പുകൾ ബ്രാൻഡ്
ഉത്പന്നങ്ങൾ എന്നിവ പ്രത്യേക അനുകുല്യങ്ങളുമായി മുൻപിലുണ്ട്. HD
റെഡി LED ടീവികൾ , മിക്സർ ഗ്രൈൻഡർ , ലാപ്‍ടോപ്സ് , ഐഫോണുകൾ
എന്നിവ ഡിസ്‌കൗണ്ട് ആൻഡ് ആകർഷകമായ ഫിനാൻസ്
ഓഫറുകളോടെ നൽകുന്നു. ടോപ് ബ്രാൻഡ് ടീവികൾ , കിച്ചൻ
അപ്പളായന്സസ് മുതലായവയ്ക്ക് 60% വരെയും, ലാപ്ടോപ്പുകൾക്ക് 20 %
മുതൽ 40% വരെയും ഡിസ്‌കൗണ്ട് ലാഭത്തിൽ ക്രോമയിൽ ഷോപ്പിംഗ്
അവസരം നൽകുന്നു. വാഷിംഗ് മെഷിൻ, എസി എന്നിവയും ചുളിവ്
വിലയിൽ വാങ്ങാം. ICICI ഫെസ്റ്റിവൽ ബൊണാൻസാ ഓഫർ കൂടാതെ SBI, യെസ് ബാങ്ക് , ആക്‌സിസ്സ് ബാങ്ക് തുടങ്ങി ഒട്ടനവധി ക്രെഡിറ്റ് കാർഡ് EMI
ഓപ്ഷനുകൾ ഫെസ്റ്റിവൽ ഷോപ്പിങ്നു വേണ്ടി ഒരുക്കിയിരിക്കുന്നു.

74 ,990 രൂപ വിലയുള്ള ഗാലക്സി S 20 FE വെറും 26 ,999 രൂപയ്ക്കും കൂടാതെ
മറ്റ് മോഡലുകൾക്കും വ്യത്യസ്‌ത ഓഫറുകൾ നൽകുന്നുണ്ട് എന്ന്
അങ്കമാലി മൈ ജി സെക്ഷൻ മാനേജർ മിസ്റ്റർ ജിനേഷ് തങ്ങളുടെ സൂപ്പർ
സേവർ ഓഫറുകളെ കുറിച്ചു പറയുന്നു.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഈ ഉത്സവകാലം ഉപഭോക്താക്കളെ ലക്ഷ്യമാക്കിയുള്ളതാണ്. ഇതിൽ നിന്നും മാക്സിമം നേട്ടം കൊയ്യാൻ നമുക്കെല്ലാം ശ്രമിക്കാം.