18 Oct 2022 6:25 AM IST
ഡിമാന്‍ഡില്ല; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയിലെ രണ്ടാം പ്ലാന്റും വില്‍ക്കുന്നു
MyFin Desk
Summary
നവജാത ശിശു പരിചരണ ഉത്പന്നങ്ങള്‍, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തെലങ്കാനയിലെ പെഞ്ചേരലയിലുള്ള നിര്‍മ്മാണ പ്ലാന്റ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഹെതേറോയ്ക്ക് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് 55.27 ഏക്കറില്‍ ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍, നവജാത ശിശു പരിചരണ ഉത്പന്നങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഇയര്‍ബഡ്സ്, ഇലക്ട്രോലൈറ്റ് പാനീയങ്ങള്‍ (സ്പോര്‍ട്സ് ഡ്രിങ്ക്സ്) എന്നവയെല്ലാം നിര്‍മിക്കുന്ന പ്ലാന്റ് വില്‍പ്പന നടത്തുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് […]
നവജാത ശിശു പരിചരണ ഉത്പന്നങ്ങള്‍, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തെലങ്കാനയിലെ പെഞ്ചേരലയിലുള്ള നിര്‍മ്മാണ പ്ലാന്റ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഹെതേറോയ്ക്ക് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് 55.27 ഏക്കറില്‍ ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍, നവജാത ശിശു പരിചരണ ഉത്പന്നങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഇയര്‍ബഡ്സ്, ഇലക്ട്രോലൈറ്റ് പാനീയങ്ങള്‍ (സ്പോര്‍ട്സ് ഡ്രിങ്ക്സ്) എന്നവയെല്ലാം നിര്‍മിക്കുന്ന പ്ലാന്റ് വില്‍പ്പന നടത്തുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 130 കോടി രൂപയ്ക്കാണ് പ്ലാന്റ് ഏറ്റെടുക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ പിടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഇന്ത്യയിലെ രണ്ടാമത്തെ പ്ലാന്റാണ് വില്‍ക്കാനൊരുങ്ങുന്നത്. ഹിമാചല്‍പ്രദേശിലെ ബാഡിയിലുള്ല മെഡിക്കല്‍ ഡിവിഷന്‍ പ്ലാന്റ് നേരത്തെ വിറ്റഴിച്ചിരുന്നു. 2020-21 ലെ കണക്കനുസരിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തെലങ്കാനയിലെ പ്ലാന്റിന് 33.1 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കിയിരുന്നത്.
ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് നിര്‍മാണ കമ്പനിയായ ഹെതേറോ 600 കോടി രൂപയുടെ നിക്ഷേപത്തിലൂടെ കമ്പനിയുടെ പ്രധാന ബിസിനസുകളായ ഫാര്‍മസ്യൂട്ടിക്കല്‍, ഫാര്‍മ അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണ യൂണിറ്റിന്റെ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ ബേബി പൗഡറില്‍ ആസ്ബെസ്റ്റോസ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നുള്ള ആരോപണങ്ങളുയര്‍ന്നിരുന്നു. തുടർന്ന് കമ്പനി 2023 മുതല്‍ ആഗോള തലത്തില്‍ ബേബി പൗഡര്‍ വില്‍പ്പന അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പേ, അമേരിക്കയിലെ ബേബി പൗഡര്‍ വില്‍പ്പന കമ്പനി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് ആഡ്മിനിസ്ട്രേഷന്‍ ഏജന്‍സി നാസിക്, പൂനെ എന്നിവിടങ്ങളില്‍ നിന്നുമായി ശേഖരിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ ബേബി പൗഡറിന്റെ സാംപിള്‍ പരിശോധനയ്ക്കു ശേഷം പൗഡര്‍ നിര്‍മാണത്തിനുള്ള ലൈസന്‍സ് റദ്ദായിക്കിയിരുന്നു.