17 Oct 2022 1:51 AM GMT
ക്രെഡിറ്റ് കാര്‍ഡ് വഴി ഇഎംഐ അടയ്ക്കുന്നുണ്ടോ?, ഇരട്ടി തുക ഇനി ഫീസായി നല്‍കണം
MyFin Desk
Summary
എസ്ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നുണ്ടോ? എങ്കില്‍ ഇനി മുതല്‍ അതിന് ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരും. ഇത്തരം ഇടപാടിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കുമെന്ന് എസ്ബിഐ കാര്‍ഡ്സ് വ്യക്തമാക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ഇത്തരം ഇടപാടുകള്‍ക്ക് 99 രൂപയും 18 ശതമാനം ജിഎസ്ടിയും ഈടാക്കും. അതായത് 116 രൂപ വരും. നിരക്കുകള്‍ 2022 നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉപഭോക്താക്കള്‍ക്ക് അയച്ച എസ്എംഎസില്‍ പറയുന്നു. 99 ല്‍ നിന്നും 199 ഇതിനുപുറമെ, […]
എസ്ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നുണ്ടോ? എങ്കില്‍ ഇനി മുതല്‍ അതിന് ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരും. ഇത്തരം ഇടപാടിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കുമെന്ന് എസ്ബിഐ കാര്‍ഡ്സ് വ്യക്തമാക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ഇത്തരം ഇടപാടുകള്‍ക്ക് 99 രൂപയും 18 ശതമാനം ജിഎസ്ടിയും ഈടാക്കും. അതായത് 116 രൂപ വരും. നിരക്കുകള്‍ 2022 നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉപഭോക്താക്കള്‍ക്ക് അയച്ച എസ്എംഎസില്‍ പറയുന്നു.
99 ല്‍ നിന്നും 199
ഇതിനുപുറമെ, മര്‍ച്ചന്റ് ഇഎംഐ ഇടപാടുകളുടെ പ്രോസസ്സിംഗ് ഫീസും എസ്ബിഐ കാര്‍ഡുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. നേരത്തെ 99 രൂപയായിരുന്ന ഫീസ് കമ്പനി 199 രൂപയായി ഉയര്‍ത്തി. ഇത്തരം ഇടപാടുകള്‍ക്ക് 18 ശതമാനം നിരക്കിലുള്ള ജിഎസ്ടിയും ബാധകമായിരിക്കും.
ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന ഇഎംഐ പേയ്‌മെന്റുകള്‍ക്ക് പ്രോസസ്സിംഗ് ഫീ 1 ശതമാനം നല്‍കുമെന്ന് ഐസിഐസിഐ ബാങ്ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പ്രോസസ്സിംഗ് ഫീസ് 2022 ഒക്ടോബര്‍ 20 മുതല്‍ ഈടാക്കും.