image

16 Oct 2022 3:00 AM GMT

Economy

ആഗോള സമ്പദ് വ്യവസ്ഥ തകരുമ്പോഴും രാജ്യം  നേർവഴിയിൽ: ധനമന്ത്രി

MyFin Desk

ആഗോള സമ്പദ് വ്യവസ്ഥ തകരുമ്പോഴും രാജ്യം  നേർവഴിയിൽ: ധനമന്ത്രി
X

Summary

വാഷിംഗ് ടൺ: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായിത്തന്നെ മുന്നോട്ട നീങ്ങുന്നതായി ധനമന്ത്രി നിർമല സീതാരാമൻ. ലോകം മുഴുവൻ തകർച്ചയെ നേരിടുമ്പോഴും നമ്മൾ 2022-23 ൽ 7 ശതമാനം വളർച്ച കൈവരിക്കുമെന്നാണു കണക്കുകൾ വ്യക്തമാക്കന്നത്. അടിസ്ഥനപരമായ മാറ്റങ്ങളിൽ ശ്രദ്ധയൂന്നിയതും അനുയോജ്യമായ ആഭ്യന്തര നയതീരുമാനങ്ങളുമാണ് ഇതിനു കാരണമെന്ന് അവർ പറഞ്ഞു. ഇന്റർനാഷണൽ മോണിറ്ററി ഫിനാൻസ് കമ്മറ്റിയുടെ പ്ളീനറി സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള സമ്പദ് വ്യവസ്ഥകളാകെ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടമാണിത്. മുൻ നിര സമ്പദ്ഘടനകളുടെയൊക്കെ വേഗത കുറഞ്ഞു; ഭക്ഷണത്തിന്റെയും […]


വാഷിംഗ് ടൺ: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായിത്തന്നെ മുന്നോട്ട നീങ്ങുന്നതായി ധനമന്ത്രി നിർമല സീതാരാമൻ. ലോകം മുഴുവൻ തകർച്ചയെ നേരിടുമ്പോഴും നമ്മൾ 2022-23 ൽ 7 ശതമാനം വളർച്ച കൈവരിക്കുമെന്നാണു കണക്കുകൾ വ്യക്തമാക്കന്നത്. അടിസ്ഥനപരമായ മാറ്റങ്ങളിൽ ശ്രദ്ധയൂന്നിയതും അനുയോജ്യമായ ആഭ്യന്തര നയതീരുമാനങ്ങളുമാണ് ഇതിനു കാരണമെന്ന് അവർ പറഞ്ഞു.

ഇന്റർനാഷണൽ മോണിറ്ററി ഫിനാൻസ് കമ്മറ്റിയുടെ പ്ളീനറി സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആഗോള സമ്പദ് വ്യവസ്ഥകളാകെ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടമാണിത്. മുൻ നിര സമ്പദ്ഘടനകളുടെയൊക്കെ വേഗത കുറഞ്ഞു; ഭക്ഷണത്തിന്റെയും എണ്ണയുടെയും വില കുതിച്ചുയരുന്നത് പണപ്പെരുപത്തിന് വഴിവെച്ചു. ഇതിനിടയിലും നമ്മൾ മുന്നേറുകയാണ് 1 അവർ പറഞ്ഞു.

രാജ്യത്തിന്റെ വിപുലമായ സർക്കാർ വിതരണ ശൃംഖലയിലൂടെ എട്ട് കോടിയിലധികം കുടുബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

ഡിജിറ്റൽ ഇടപാടുകളിലും ഇന്ത്യ ഇന്ന് മുൻനിരയിലെത്തിക്കഴിഞ്ഞു. ഇടപാടുകളുടെ ചെലവും ഇന്ത്യയിലാണ് ഏറ്റവും കുറവുള്ളത്, നിർമല സീതാരാമൻ ചൂണ്ടിക്കാണിച്ചു.

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലെ വോട്ടിംഗിന്റെ പങ്ക് നിശ്ചയിക്കുന്ന ക്വാട്ടയിലും ഇന്ത്യക്ക് ഇപ്പോൾ 2.75 ശതമാനമുണ്ട്: ചൈനയുടേത് 6.4 ശതമാനവും യുഎസിന്റെത് 17.43 ശതമാനവുമാണ്.