image

12 Oct 2022 7:08 AM GMT

News

ഒറ്റമൂലി ഫലിക്കുന്നില്ല, പണപ്പെരുപ്പം കുതിച്ചുയര്‍ന്നു, സെപ്റ്റംബറില്‍ 7.41 ശതമാനം

MyFin Desk

ഒറ്റമൂലി ഫലിക്കുന്നില്ല, പണപ്പെരുപ്പം കുതിച്ചുയര്‍ന്നു, സെപ്റ്റംബറില്‍ 7.41 ശതമാനം
X

Summary

ഭക്ഷ്യോത്പന്ന വില ഉയര്‍ന്നതിനാല്‍ സെപ്റ്റംബറില്‍ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം 7.41 ശതമാനമായി കുതിച്ചുയര്‍ന്നു. ആഗസ്റ്റില്‍ ഇത് 7 ശതമാനമായിരുന്നു. ജൂലായിലാകട്ടെ നിരക്ക് 6.71 ശതമാനവും. തുടര്‍ച്ചയായ ഒമ്പതാം മാസവും റിസര്‍വ്വ് ബാങ്കിന്റെ സഹന പരിധിയായ 6 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം തുടരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക്  വലിയ തലവേദനയായി. സെപ്റ്റംബറില്‍ വ്യാവസായിക ഉത്പാദനം 0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബറിലെ ഭക്ഷ്യ വില സൂചിക 8.6 ശതമാനമാണെന്ന് നാഷണല്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഓഫീസ് പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള […]


ഭക്ഷ്യോത്പന്ന വില ഉയര്‍ന്നതിനാല്‍ സെപ്റ്റംബറില്‍ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം 7.41 ശതമാനമായി കുതിച്ചുയര്‍ന്നു. ആഗസ്റ്റില്‍ ഇത് 7 ശതമാനമായിരുന്നു. ജൂലായിലാകട്ടെ നിരക്ക് 6.71 ശതമാനവും.

തുടര്‍ച്ചയായ ഒമ്പതാം മാസവും റിസര്‍വ്വ് ബാങ്കിന്റെ സഹന പരിധിയായ 6 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം തുടരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തലവേദനയായി.

സെപ്റ്റംബറില്‍ വ്യാവസായിക ഉത്പാദനം 0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബറിലെ ഭക്ഷ്യ വില സൂചിക 8.6 ശതമാനമാണെന്ന് നാഷണല്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഓഫീസ് പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ജൂണില്‍ 7.01 എന്ന നിരക്കിലായിരുന്നു.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ, പണപ്പെരുപ്പ നിരക്ക് 7 ശതമാനത്തിന് മുകളിലായിരുന്നു. പണപ്പെരുപ്പ നിരക്കില്‍ തുടര്‍ച്ചയായി വര്‍ധന വരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ്. പണപ്പെരുപ്പം വരുതിയിലാക്കാന്‍ ആര്‍ ബി ഐ കഴിഞ്ഞ മേയ് മാസം മുതല്‍ മൂന്ന് തവണകളായി റിപ്പോ നിരക്കില്‍ വര്‍ധന വരിത്തിയിരുന്നു.

ആകെ 1.9 ശതമാനമാണ് റിപ്പോ ഉയര്‍ത്തിയത്. എന്നിട്ടും മുന്‍ മാസങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം കൂടുന്നത് ആര്‍ബിഐയുടെ ഇടപെടല്‍ ഫലവത്താകുന്നില്ല എന്നതിന്റെ സൂചന കൂടിയാണ്. ഇനിയും അര ശതമാനം വരെയെങ്കിലും റിപ്പോ ഉയര്‍ത്തിയേക്കും എന്ന സൂചന ഇപ്പോള്‍ തന്നെ വിപണിയിലുണ്ട്. പണപ്പെരുപ്പം കൂടിയ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്.

ഇപ്പോള്‍ തന്നെ ഭവന വായ്പയടക്കം പലതിനും രണ്ട് ശതമാനം വരെ പലിശ ഉയര്‍ന്നിട്ടുണ്ട്. ഇത് സാധാരണ മനുഷ്യരുടെ ഇഎംഐയില്‍ ആയിരക്കണക്കിന് രൂപയുടെ വര്‍ധനയാണ് ഉണ്ടാക്കിയിട്ടുള്ളത്. പണപ്പെരുപ്പം കൂടിയ അളവില്‍ തുടരുമ്പോള്‍ ഇനിയും പലിശ ഉയര്‍ത്തേണ്ടി വന്നാല്‍ അത സമസ്ത മേഖലയ്ക്കും വലിയ തിരിച്ചടിയാകും. നിലവില്‍ റിപ്പോ നിരക്ക് 5.9 ശതമാനമാണ്.