11 Oct 2022 6:30 AM
അന്താരാഷ്ട്ര ബാലിക ദിനത്തില്‍ നിക്ഷേപിക്കാം, സുകന്യ സമൃദ്ധി യോജനയില്‍ ഉയര്‍ന്ന പലിശ
MyFin Desk
Summary
ലോകമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഒക്ടോബര്‍ 11 ന് ആചരിക്കുന്ന ഓന്നാണ് അന്താരാഷ്ട്ര ബാലിക ദിനം. 2012 ഒക്ടോബര്‍ 11-നാണ് ഐക്യരാഷ്ട്രസഭ ആദ്യമായി ഈ ദിനം ആചരിച്ചത്. പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും അവരുടെ ശാക്തീകരണത്തിനും അവരുടെ അവകാശങ്ങള്‍ നിറവേറ്റുന്നതിനുമുള്ള കാര്യങ്ങള്‍പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ മാത്രമല്ല, പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സ്വാതന്ത്രം നേടുന്നതിന്റെ ആദ്യപടിയായി ചെറു നിക്ഷേപം തുടങ്ങുക എന്നതും […]
ലോകമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഒക്ടോബര്‍ 11 ന് ആചരിക്കുന്ന ഓന്നാണ് അന്താരാഷ്ട്ര ബാലിക ദിനം. 2012 ഒക്ടോബര്‍ 11-നാണ് ഐക്യരാഷ്ട്രസഭ ആദ്യമായി ഈ ദിനം ആചരിച്ചത്. പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും അവരുടെ ശാക്തീകരണത്തിനും അവരുടെ അവകാശങ്ങള്‍ നിറവേറ്റുന്നതിനുമുള്ള കാര്യങ്ങള്‍പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇത്തരം കാര്യങ്ങളില്‍ മാത്രമല്ല, പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സ്വാതന്ത്രം നേടുന്നതിന്റെ ആദ്യപടിയായി ചെറു നിക്ഷേപം തുടങ്ങുക എന്നതും അവരുടെ ഭാവിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയ സുരക്ഷിതമായ നിക്ഷേപപദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. അന്താരാഷ്ട്ര ബാലിക ദിനത്തിന്റെ പത്താം വാര്‍ഷികത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായായി ഒരുക്കിയ ഈ സുകന്യ സമൃദ്ധി യോജന എന്താണെന്ന് നോക്കാം.
പെണ്‍കുട്ടികള്‍ക്ക് വേണ്ടി
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമായി 2015 ലാണ് കേന്ദ്രസര്‍ക്കാര്‍ സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മകള്‍ക്ക് വേണ്ടി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം. മകളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ 250 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാം. അക്കൗണ്ട് തുറന്ന് പരമാവധി 15 വര്‍ഷത്തേക്ക് നിക്ഷേപം നടത്താം.
21 വയസില്‍ പണം
പെണ്‍കുട്ടിക്ക് 21 വയ്സ്സ് തികയുമ്പോള്‍ പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാകും. പൊതുമേഖലാ ബാങ്ക്, പോസ്റ്റ് ഓഫീസ്, എന്നിവ സന്ദർശിച്ച് പദ്ധതിയില്‍ ചേരാം. പ്രതിവര്‍ഷം 7.6 ശതമാനമാണ് പലിശ ഉറപ്പാണ്. ഇതിന്റെ പലിശ നികുതി രഹിതമാണ്. ഇതിന്റെ വരിക്കാര്‍ക്ക് ഇന്‍ട്രാ-ഓപ്പറബിള്‍ നെറ്റ് ബാങ്കിംഗ്, ഐപിപിബി സേവിംഗ് അക്കൗണ്ട് എന്നിവ വഴി അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ നിക്ഷേപം നടത്താം.