9 Oct 2022 4:00 AM
Summary
ഡെല്‍ഹി: രാജ്യത്തെ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 2.56 ശതമാനം വര്‍ധിച്ച് 30.06 മില്യണ്‍ ടണ്ണായി. രാജ്യത്തെ മുന്‍നിര സ്റ്റീല്‍ ഉത്പാദകരായ സെയില്‍, ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ജെഎസ്പിഎല്‍, എഎംഎന്‍എസ് ഇന്ത്യ, ആര്‍ഐഎന്‍എല്‍ എന്നീ കമ്പനികള്‍ ഇക്കാലയളവില്‍ 18.29 മില്യണ്‍ ടണ്‍ സ്റ്റീലാണ് ഉത്പാദിപ്പിച്ചത്. ബാക്കി 11.77 മില്യണ്‍ ടണ്‍ മറ്റ് വിവിധ ചെറു കമ്പനികളില്‍ ഉത്പാദിപ്പിച്ചതാണെന്നും സ്റ്റീല്‍മിന്റ് ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 29.31 മില്യണ്‍ ടണ്‍ സ്റ്റീലാണ് […]
ഡെല്‍ഹി: രാജ്യത്തെ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 2.56 ശതമാനം വര്‍ധിച്ച് 30.06 മില്യണ്‍ ടണ്ണായി. രാജ്യത്തെ മുന്‍നിര സ്റ്റീല്‍ ഉത്പാദകരായ സെയില്‍, ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ജെഎസ്പിഎല്‍, എഎംഎന്‍എസ് ഇന്ത്യ, ആര്‍ഐഎന്‍എല്‍ എന്നീ കമ്പനികള്‍ ഇക്കാലയളവില്‍ 18.29 മില്യണ്‍ ടണ്‍ സ്റ്റീലാണ് ഉത്പാദിപ്പിച്ചത്.
ബാക്കി 11.77 മില്യണ്‍ ടണ്‍ മറ്റ് വിവിധ ചെറു കമ്പനികളില്‍ ഉത്പാദിപ്പിച്ചതാണെന്നും സ്റ്റീല്‍മിന്റ് ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 29.31 മില്യണ്‍ ടണ്‍ സ്റ്റീലാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്. അക്കാലയളവില്‍ വന്‍കിട കമ്പനികള്‍ 18.39 മില്യണ്‍ ടണ്‍ സ്റ്റീല്‍ ഉത്പാദിപ്പിച്ചു.
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്ത് നിന്നുള്ള സ്റ്റീല്‍ കയറ്റുമതി 1.41 മില്യണ്‍ ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ ഇത് 4.20 മില്യണ്‍ ടണ്ണായി. സ്റ്റീലിന്റെ ആഭ്യന്തര ഉപഭോഗം 11.33 ശതമാനം ഉയര്‍ന്ന് 27.52 മില്യണ്‍ ടണ്ണായി. കഴിഞ്ഞ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ആഭ്യന്തര ഉപഭോഗം 24.72 മില്യണ്‍ ടണ്ണായി.