8 Oct 2022 6:28 AM GMT
Summary
രാജ്യത്ത് റീട്ടെയില്‍ മേഖലയില്‍ തൊഴില്‍ അന്വേഷിക്കുന്നവരുടെ എണ്ണം 11.80 ശതമാനം കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുമായി തൊഴില്‍ പ്ലാറ്റ്‌ഫോമായ ഇന്‍ഡീഡ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഈ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഇന്ത്യയില്‍ റീട്ടെയില്‍ ജോലികള്‍ അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ 5.50 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വീട്ടിലിരുന്നു കൊണ്ട് ജോലി ചെയ്യുന്ന സംവിധാനം (വര്‍ക്ക് ഫ്രം ഹോം) വര്‍ധിച്ചത് ഒരു പരിധി വരെ ഇതിനു കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. […]
രാജ്യത്ത് റീട്ടെയില്‍ മേഖലയില്‍ തൊഴില്‍ അന്വേഷിക്കുന്നവരുടെ എണ്ണം 11.80 ശതമാനം കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുമായി തൊഴില്‍ പ്ലാറ്റ്‌ഫോമായ ഇന്‍ഡീഡ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഈ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.
കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഇന്ത്യയില്‍ റീട്ടെയില്‍ ജോലികള്‍ അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ 5.50 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വീട്ടിലിരുന്നു കൊണ്ട് ജോലി ചെയ്യുന്ന സംവിധാനം (വര്‍ക്ക് ഫ്രം ഹോം) വര്‍ധിച്ചത് ഒരു പരിധി വരെ ഇതിനു കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് ഏറ്റവുമധികം റീട്ടെയില്‍ ജോലികള്‍ ഉള്ളത് ബെഗളൂരുവിലുമാണ്. മുംബൈയും ചെന്നൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യയില്‍ ഏറ്റവുമധികം തൊഴില്‍ അന്വേഷകര്‍ ഉള്ള സ്ഥലം ചെന്നൈ ആണ്.
മൊത്തം തൊഴില്‍ അന്വേഷകരുടെ 6.29 ശതമാനവും ചെന്നൈയിലാണ്. ഹൈദരാബാദ് 5.23 ശതമാനത്തോടെ രണ്ടാം സ്ഥാനത്തും, 4.85 ശതമാനത്തോടെ കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുമാണ്.
വന്‍കിട കമ്പനികളില്‍ പിരിച്ചുവിടല്‍
റീട്ടെയില്‍ മേഖലയിലെ തൊഴിലുകള്‍ ആളുകള്‍ക്ക് വേണ്ടാത്ത അവസ്ഥയാണെങ്കില്‍ വന്‍കിട കോര്‍പ്പറേറ്റുകളില്‍ കൂട്ട പിരിച്ചുവിടല്‍ രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. വിപ്രോ മുതല്‍ പേസ്ബുക്ക് വരെയുള്ള കോര്‍പ്പറേറ്റുകള്‍ ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇക്കൂട്ടത്തില്‍ ഒട്ടേറെ ഇന്ത്യക്കാരുമുണ്ട്. മൂണ്‍ലൈറ്റിംഗുമായി ബന്ധപ്പെട്ടും ജീവനക്കാര്‍ക്ക് പല കമ്പനികളും ഇന്റേണല്‍ സര്‍ക്കുലര്‍ അയയ്ച്ചിട്ടുണ്ട്.