image

5 Oct 2022 9:51 PM GMT

Stock Market Updates

മാന്ദ്യഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യൻ വിപണിയിൽ പ്രത്യാശ

Mohan Kakanadan

മാന്ദ്യഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യൻ വിപണിയിൽ പ്രത്യാശ
X

Summary

കൊച്ചി: ഇന്ത്യൻ വിപണി എട്ടു ദിവസത്തെ വീഴ്ച്ചക്ക് ശേഷം ചൊവ്വാഴ്ച കുതിച്ചുയർന്നെങ്കിലും സമ്മിശ്രമായ ആഗോള പ്രതികരണങ്ങളാണ് ഇനിയും വിപണിയെ നിയന്ത്രിക്കുന്നത്. ഇന്നലെ വിജയദശമി പ്രമാണിച്ച് ഇന്ത്യൻ വിപണികൾക്ക് അവധിയായിരുന്നു. സാങ്കേതികമായി 17165 -ലാണ് നിഫ്റ്റിയുടെ പ്രധാന പിന്തുണ ലെവൽ . ഇതിനു മുകളിലെത്തുകയാണെങ്കിൽ 17,335 - 17,396 ൽ പ്രതിരോധം പ്രതീക്ഷിക്കാം. ഇപ്പോഴും മാന്ദ്യ ഭീതി വിപണിയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതും ഒരു ആശങ്ക […]


കൊച്ചി: ഇന്ത്യൻ വിപണി എട്ടു ദിവസത്തെ വീഴ്ച്ചക്ക് ശേഷം ചൊവ്വാഴ്ച കുതിച്ചുയർന്നെങ്കിലും സമ്മിശ്രമായ ആഗോള പ്രതികരണങ്ങളാണ് ഇനിയും വിപണിയെ നിയന്ത്രിക്കുന്നത്.

ഇന്നലെ വിജയദശമി പ്രമാണിച്ച് ഇന്ത്യൻ വിപണികൾക്ക് അവധിയായിരുന്നു.

സാങ്കേതികമായി 17165 -ലാണ് നിഫ്റ്റിയുടെ പ്രധാന പിന്തുണ ലെവൽ . ഇതിനു മുകളിലെത്തുകയാണെങ്കിൽ 17,335 - 17,396 ൽ പ്രതിരോധം പ്രതീക്ഷിക്കാം.

ഇപ്പോഴും മാന്ദ്യ ഭീതി വിപണിയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതും ഒരു ആശങ്ക തന്നെയാണ്. ഡോളർ ഇൻഡക്ട്സ് ഇന്നലെ 111 ലെത്തിയിരുന്നു.

ഒപെക് പ്ളസ് 2 ബില്യൺ ബാരൽ ഉത്പാദനം കുറക്കാൻ തീരുമാനിച്ചതിനാൽ ഒ എൻ ജി സി ഓയിൽ ഇന്ത്യ ഓഹരികൾ ഇന്ന് ശ്രദ്ധയാകർഷിക്കാൻ സാദ്ധ്യതയുണ്ട്.

സീ ടി വി സോണി ലയനത്തിന് കോമ്പറ്റിഷൻ കമ്മീഷന്റെ പച്ചക്കൊടി ലഭിച്ചതും മീഡിയ ഓഹരികൾക്ക് പ്രാധാന്യം നൽകുന്നു.

ലണ്ടൻ ഫുട്സീയും പാരീസും ജർമ്മൻ സൂചികകളുമെല്ലാം ചൂവപ്പിൽ തന്നെ അവസാനിച്ചു.

യു എസിൽ നാസ്ഡെക്കും (-27.27) ഡോവ് ജോൺസും (-49.25) എസ് ആന്റ് പി 500 (-7.65) മെല്ലാം ഇന്നലെ താഴ്ന്നു തന്നെ അവസാനിക്കുകയായിരുന്നു.

ഏഷ്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് രാവിലെ കാണുന്നത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 8.30 നു 90 പോയിന്റ് ഉയർന്നാണ വ്യപ്രാരം നടക്കുന്നത്. ജപ്പാൻ നിക്കെയും തായ്വാനും ഉയർന്നു തന്നെ. എന്നാൽ ഹാങ്‌ സെങ്ങും ഷാങ്ങ്ഹായ് കോമ്പസിറ്റും ബെറിഷ് ട്രെൻഡാണ് കാണിക്കുന്നത്.

ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞാഴ്ചത്തെ താഴ്ചയിൽ നിന്നും ഉയർന്നിട്ടുണ്ട്. ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 94 ഡോളറിൽ എത്തി.

ഇന്ന് വിവാന്റ ഇന്ഡസ്ട്രീസിന്റെ രണ്ടാം പാദ ഫലപ്രഖ്യാപനം ഉണ്ട്. അടുത്തയാഴ്ച ടി സി എസ്, എച് സി എൽ, ആംഗിൾ ഒന്നു, ഇൻഫോസിസ് തുടങ്ങി വമ്പന്മാരുടെ ഫല പ്രഖ്യാപനവും ഉണ്ടാവും.