image

3 Oct 2022 11:37 PM GMT

Fixed Deposit

ഇന്ത്യന്‍ കമ്പനികളുടെ വായ്പ നിലവാരം മെച്ചപ്പെട്ടതായി: ക്രിസില്‍

MyFin Desk

Crisil
X

Summary

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വായ്പ ഗുണനിലവാരം മെച്ചപ്പെട്ടതായി ക്രിസില്‍ റിപ്പോര്‍ട്ട്. വായ്പ അനുപാതം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 5.52 ശതമാനമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5.04 ശതമാനമായിരുന്നു. വര്‍ധിച്ചു വരുന്ന പണമൊഴുക്കും, നിക്ഷേപങ്ങളും കമ്പനികളുടെ ബാലന്‍സ് ഷീറ്റ് കൂടുതല്‍ മികച്ചതാക്കിയെന്ന് 6,800 കമ്പനികളെ വിലയിരുത്തി തയ്യാറാക്കിയ ക്രിസില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡിന് ശേഷം ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ ശക്തമായി തിരിച്ചു വന്നുവെന്നു ക്രിസിലിന്റെ മാനേജിങ് ഡയറക്ടര്‍ ഗുര്‍പ്രീത് […]


ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വായ്പ ഗുണനിലവാരം മെച്ചപ്പെട്ടതായി ക്രിസില്‍ റിപ്പോര്‍ട്ട്. വായ്പ അനുപാതം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 5.52 ശതമാനമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5.04 ശതമാനമായിരുന്നു. വര്‍ധിച്ചു വരുന്ന പണമൊഴുക്കും, നിക്ഷേപങ്ങളും കമ്പനികളുടെ ബാലന്‍സ് ഷീറ്റ് കൂടുതല്‍ മികച്ചതാക്കിയെന്ന് 6,800 കമ്പനികളെ വിലയിരുത്തി തയ്യാറാക്കിയ ക്രിസില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോവിഡിന് ശേഷം ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ ശക്തമായി തിരിച്ചു വന്നുവെന്നു ക്രിസിലിന്റെ മാനേജിങ് ഡയറക്ടര്‍ ഗുര്‍പ്രീത് ചത്വാല്‍ പറഞ്ഞു. ഒപ്പം ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കുന്ന പണപ്പെരുപ്പവും, മറ്റു ആഗോള പ്രതിസന്ധികളും നേരിടുന്നതിന് ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും മുന്നോട്ടു പോവുമ്പോള്‍, കമ്പനികള്‍ പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഈ വളര്‍ച്ച കുറഞ്ഞേക്കാമെന്നു ക്രിസിലിന്റെ സീനിയര്‍ ഡയറക്ടര്‍ സോമ ശേഖര്‍ വേമുറി പറഞ്ഞു. ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയാണ് വായ്പ അനുപാതം ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ളത്. പലിശ നിരക്ക് വര്‍ദ്ധനവ് തുടരുന്നതിനാല്‍ ചില കമ്പനികളിന്മേലുള്ള നിക്ഷേപങ്ങളെ സാരമായി ബാധിച്ചേക്കാമെന്നും ചീഫ് റേറ്റിംഗ് ഓഫീസര്‍ സുബോധ് ആശങ്കപ്പെട്ടു.