3 Oct 2022 4:41 AM GMT
Summary
വെറും നാലു ദിവസം കൊണ്ട് 230 കോടി രൂപയുടെ കലക്ഷന്‍ നേടി തമിഴ് ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍. ഇതില്‍ 100 കോടി രൂപ ഓവര്‍സീസ് കലക്ഷന്‍ വഴി ലഭ്യമായതാണെന്നും ബോക്‌സോഫീസ് റിപ്പോര്‍ട്ടുകളിലുണ്ട്. റിലീസ് ചെയ്ത് ആദ്യദിനം 80 കോടി രൂപയാണ് ചിത്രം നേടിയത്. ഇതില്‍ 40 കോടി രൂപയും ഓവര്‍സീസ് കലക്ഷനായിരുന്നു. യുഎസ് ബോക്‌സോഫീസില്‍ നിന്നും 15 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിലെ മാത്രം കണക്കുകള്‍ നോക്കിയാല്‍ റിലീസ് ചെയ്ത് നാലു ദിവസങ്ങള്‍ക്കകം 10 കോടി […]
വെറും നാലു ദിവസം കൊണ്ട് 230 കോടി രൂപയുടെ കലക്ഷന്‍ നേടി തമിഴ് ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍. ഇതില്‍ 100 കോടി രൂപ ഓവര്‍സീസ് കലക്ഷന്‍ വഴി ലഭ്യമായതാണെന്നും ബോക്‌സോഫീസ് റിപ്പോര്‍ട്ടുകളിലുണ്ട്. റിലീസ് ചെയ്ത് ആദ്യദിനം 80 കോടി രൂപയാണ് ചിത്രം നേടിയത്. ഇതില്‍ 40 കോടി രൂപയും ഓവര്‍സീസ് കലക്ഷനായിരുന്നു.
യുഎസ് ബോക്‌സോഫീസില്‍ നിന്നും 15 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിലെ മാത്രം കണക്കുകള്‍ നോക്കിയാല്‍ റിലീസ് ചെയ്ത് നാലു ദിവസങ്ങള്‍ക്കകം 10 കോടി രൂപയ്ക്ക് മേല്‍ ലഭിച്ചു. വിഖ്യാത സംവിധായകന്‍ മണിരത്‌നത്തിന്റെ 27ാം ചിത്രമാണിത്. മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗമാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് സിനിമയുടെ സ്ട്രീമിംഗ് പാര്‍ട്ടണര്‍. ഐശ്വര്യ റായി ബച്ചന്‍, ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. തമിഴിന് പുറമേ കന്നഡ, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും കൂടി ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.