image

2 Oct 2022 8:30 PM GMT

Market

ആഗോള പ്രവണതകള്‍ ഈയാഴ്ച വിപണിയെ സ്വാധീനിക്കും

Myfin Editor

ആഗോള പ്രവണതകള്‍ ഈയാഴ്ച വിപണിയെ സ്വാധീനിക്കും
X

Summary

ഡെല്‍ഹി: ആഗോള പ്രവണതകള്‍, മാക്രോ ഇക്കണോമിക് കണക്കുകൾ, വിദേശ ഫണ്ട് നീക്കങ്ങള്‍ എന്നിവയായിരിക്കും വരുന്ന ആഴ്ച്ച ഓഹരി വിപണിയെ നയിക്കുകയെന്ന് വിദഗ്ധര്‍. രൂപയുടെയും ബ്രെന്റ് ക്രൂഡ് ഓയിലിന്റെയും നീക്കം ഈ ആഴ്ചയിലെ പ്രധാന ശ്രദ്ധാ കേന്ദ്രമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച്ചത്തെ കുതിപ്പ് തുടരാന്‍ ആഗോള വിപണികളിൽ നിന്ന് പിന്തുണ ആവശ്യമാണ്. ആഗോള സാഹചര്യങ്ങള്‍, അമേരിക്കയില്‍ നിന്നുള്ള മാക്രോ കണക്കുകള്‍, ഡോളര്‍ സൂചിക, ബോണ്ട് യീല്‍ഡുകള്‍ എന്നിവയാണ് ആഗോള ഘടകങ്ങളില്‍ ശ്രദ്ധിക്കേണ്ടവയെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ ഗവേഷണ വിഭാഗം […]


ഡെല്‍ഹി: ആഗോള പ്രവണതകള്‍, മാക്രോ ഇക്കണോമിക് കണക്കുകൾ, വിദേശ ഫണ്ട് നീക്കങ്ങള്‍ എന്നിവയായിരിക്കും വരുന്ന ആഴ്ച്ച ഓഹരി വിപണിയെ നയിക്കുകയെന്ന് വിദഗ്ധര്‍. രൂപയുടെയും ബ്രെന്റ് ക്രൂഡ് ഓയിലിന്റെയും നീക്കം ഈ ആഴ്ചയിലെ പ്രധാന ശ്രദ്ധാ കേന്ദ്രമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച്ചത്തെ കുതിപ്പ് തുടരാന്‍ ആഗോള വിപണികളിൽ നിന്ന് പിന്തുണ ആവശ്യമാണ്. ആഗോള സാഹചര്യങ്ങള്‍, അമേരിക്കയില്‍ നിന്നുള്ള മാക്രോ കണക്കുകള്‍, ഡോളര്‍ സൂചിക, ബോണ്ട് യീല്‍ഡുകള്‍ എന്നിവയാണ് ആഗോള ഘടകങ്ങളില്‍ ശ്രദ്ധിക്കേണ്ടവയെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ ഗവേഷണ വിഭാഗം മേധാവി സന്തോഷ് മീണ പറഞ്ഞു.

തുടര്‍ച്ചയായ ഏഴ് സെഷനുകളുടെ തകര്‍ച്ചയ്ക്ക് ശേഷം ബിഎസ്ഇ 1,016.96 പോയിന്റ് അല്ലെങ്കില്‍ 1.80 ശതമാനം ഉയര്‍ന്ന് 57,426.92 ലാണ് വെള്ളിയാഴ്ച്ച ക്ലോസ് ചെയ്തത്. എന്‍എസ്ഇ നിഫ്റ്റി 276.25 പോയിന്റ് അഥവാ 1.64 ശതമാനം ഉയര്‍ന്ന് 17,094.35 ല്‍ അവസാനിച്ചു.

നിക്ഷേപ സ്ഥാപനങ്ങളുടെ വിപണിയിലേയ്ക്കുള്ള ഒഴുക്ക് വിപണിയെ സ്വാധീനിക്കും. നവരാത്രി പ്രമാണിച്ച് ബുധനാഴ്ച്ച വിപണി അടഞ്ഞ് കിടക്കുന്നതിനാല്‍ വരുന്ന ആഴ്ചയില്‍ വിപണി സജീവമാകുന്ന ദിവസങ്ങള്‍ കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്പാദന മേഖലയുടെ പിഎംഐ (പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക) കണക്കുകൾ തിങ്കളാഴ്ച പ്രഖ്യാപിക്കും. എന്നാല്‍ സേവന മേഖലയിലെ ഡാറ്റ വ്യാഴാഴ്ചയാണ് പുറത്തുവരിക.

'ഈ ആഴ്ച അവധികളുള്ളതാണ്. മാത്രമല്ല ഈ വാരം വാഹന വില്‍പ്പന, എസ് ആന്റ് പി മാനുഫാക്ചറിംഗ് പിഎംഐ, എസ് ആന്റ് പി സേവനങ്ങള്‍ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡികേറ്റ്‌സ് (പിഎംഐ) തുടങ്ങിയ പ്രധാനപ്പെട്ട ഡാറ്റയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, ആഗോള വിപണികളുടെ പ്രകടനം, വിദേശ നിക്ഷേപ പ്രവണത, കറന്‍സിയിലും ക്രൂഡിലുമുള്ള ചലനം എന്നിവയും പ്രധാനമാണ്,' റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡ് റിസര്‍ച്ച് വിപി അജിത് മിശ്ര പറഞ്ഞു.

കഴിഞ്ഞയാഴ്ച സെന്‍സെക്സ് 672 പോയിന്റ് അഥവാ 1.15 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 233 പോയിന്റ് അഥവാ 1.34 ശതമാനം ഇടിഞ്ഞു.

കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ടെക്നിക്കല്‍ റിസര്‍ച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമോല്‍ അത്വാലെ പറയുന്നു:' ആഗോള മാക്രോ ഘടകങ്ങള്‍ ആഭ്യന്തര വിപണിയെ മുന്നോട്ട് കൊണ്ടുപോകുന്നത് തുടരും. കാരണം നെഗറ്റീവ് വാര്‍ത്തകള്‍ വീണ്ടും പതനത്തിന് കാരണമാകും.'