image

1 Oct 2022 10:58 PM GMT

Economy

വ്യവസായ തൊഴിലാളി റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 5.85 ശതമാനമായി ഉയര്‍ന്നു

Myfin Editor

വ്യവസായ തൊഴിലാളി റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 5.85 ശതമാനമായി ഉയര്‍ന്നു
X

Summary

ഡെല്‍ഹി: വ്യാവസായിക തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം 2022 ജൂലൈയിലെ 5.78 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 5.85 ശതമാനമായി ഉയര്‍ന്നതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഭക്ഷ്യ പണപ്പെരുപ്പം 2022 ജൂലൈയിലെ 5.96 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 6.46 ശതമാനമായി. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ (ഓഗസ്റ്റ് 2021) ഇത് 4.83 ശതമാനമായിരുന്നു. 2022 ഓഗസ്റ്റിലെ അഖിലേന്ത്യ വ്യാവസായിക തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വില സൂചിക (CPI-IW) 0.3 പോയിന്റ് വര്‍ധിച്ച് 130.2 പോയിന്റായി. 2022 ജൂലൈയില്‍ ഇത് 129.9 […]


ഡെല്‍ഹി: വ്യാവസായിക തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം 2022 ജൂലൈയിലെ 5.78 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 5.85 ശതമാനമായി ഉയര്‍ന്നതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ ഭക്ഷ്യ പണപ്പെരുപ്പം 2022 ജൂലൈയിലെ 5.96 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 6.46 ശതമാനമായി. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ (ഓഗസ്റ്റ് 2021) ഇത് 4.83 ശതമാനമായിരുന്നു.

2022 ഓഗസ്റ്റിലെ അഖിലേന്ത്യ വ്യാവസായിക തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വില സൂചിക (CPI-IW) 0.3 പോയിന്റ് വര്‍ധിച്ച് 130.2 പോയിന്റായി. 2022 ജൂലൈയില്‍ ഇത് 129.9 പോയിന്റായിരുന്നു.

നിലവിലെ സൂചികയിലെ ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് 0.19 ശതമാനം പോയിന്റോടെ ഫുഡ് ആന്‍ഡ് ബിവറേജസ് ഗ്രൂപ്പാണ്. അരി, ഗോതമ്പ്, ആട്ട, മാങ്ങ, എരുമപ്പാല്‍, പാകം ചെയ്ത ഭക്ഷണം, ടെലിഫോണ്‍ ചാര്‍ജുകള്‍ മൊബൈല്‍ തുടങ്ങിയവ സൂചികയിലെ വര്‍ധനവിന് കാരണമാകുന്നു.

എന്നിരുന്നാലും ആപ്പിള്‍, തക്കാളി, പൗള്‍ട്രി ചിക്കന്‍, സോയാബീന്‍ ഓയില്‍, സൂര്യകാന്തി എണ്ണ, മുട്ടക്കോഴി, വൈദ്യുതി പെട്രോള്‍ തുടങ്ങിയവ സൂചികയെ താഴേക്ക് സമ്മര്‍ദ്ദം ചെലുത്തി.

സെന്റര്‍ ലെവലില്‍ സോലാപൂര്‍ 3.9 പോയിന്റിന്റെ പരമാവധി വര്‍ധനവ് രേഖപ്പെടുത്തി.