image

30 Sept 2022 7:04 AM

സ്ഥിര നിക്ഷേപ പലിശ കാൽ ശതമാനം കൂട്ടി ഐസിഐസിഐ ബാങ്ക്

MyFin Desk

സ്ഥിര നിക്ഷേപ പലിശ കാൽ ശതമാനം കൂട്ടി ഐസിഐസിഐ ബാങ്ക്
X

Summary

രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവില്‍ ഐസിഐസിഐ ബാങ്ക് മൂന്ന ശതമാനത്തിനും 6.10 ശതമാനത്തിനും ഇടയിലുള്ള പലിശ വാഗ്ദാനം ചെയ്യുന്നു. സ്ഥിര നിക്ഷേപ കാലയളവ് ഏഴ് ദിവസം മുതല്‍ 29 ദിവസം വരെയുള്ളതിന് നിരക്ക് 2.75 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി 25 ബേസിസ് പോയിന്റുകള്‍ […]


രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവില്‍ ഐസിഐസിഐ ബാങ്ക് മൂന്ന ശതമാനത്തിനും 6.10 ശതമാനത്തിനും ഇടയിലുള്ള പലിശ വാഗ്ദാനം ചെയ്യുന്നു. സ്ഥിര നിക്ഷേപ കാലയളവ് ഏഴ് ദിവസം മുതല്‍ 29 ദിവസം വരെയുള്ളതിന് നിരക്ക് 2.75 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി. 30 മുതല്‍ 90 ദിവസം വരെയുള്ളവയ്ക്ക് 3.50 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.് 25 ബേസിസ് പോയിന്റ് വര്‍ധനയോടെ 3.25 ശതമാനത്തില്‍ നിന്നാണ് ഈ ഉയര്‍ച്ച.

91 ദിവസം മുതല്‍ 184 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഇപ്പോള്‍ 4.25 ശതമാനം പലിശനിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുമ്പ് ഇത് 4 ശതമാനമായിരുന്നു. 185 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെയുള്ള നിബന്ധനകള്‍ക്ക് 4.65 ശതമാനത്തിന് പകരം 4.90 ശതമാനം ബാങ്ക് ഇപ്പോള്‍ നല്‍കും.

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം മുതല്‍ 5.70 ശതമാനം പലിശ നിരക്ക് നല്‍കും.

മൂന്ന് വര്‍ഷവും ഒരു ദിവസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിബന്ധനകള്‍ക്ക് ബാങ്ക് 6.10 ശതമാനം ഓഫര്‍ ചെയ്യുന്നത് തുടരും. കൂടാതെ അഞ്ച് വര്‍ഷം (80 സി സ്ഥിര നിക്ഷേപം) പരമാവധി 1.50 ലക്ഷം രൂപയാണ്. അഞ്ച് മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 6 ശതമാനമായി നല്‍കും. മുന്‍പിത് 5.90 ശതമാനമായിരുന്നു.

റിക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് ആറ് മാസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേയ്ക്ക് 4.25 ശതമാനം മുതല്‍ 6.10 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യും. റിക്കറിംഗ് നിക്ഷേപങ്ങളില്‍ മാസത്തവണയില്‍
കാലതാമസമുണ്ടായാല്‍ 1000 രൂപയ്ക്ക് രൂപയ്ക്ക് 12 രൂപ നിരക്കില്‍ പ്രതിമാസ പലിശ നിരക്കില്‍ പിഴ ഈടാക്കുന്നുണ്ട്.