26 Sep 2022 12:10 AM GMT
കേരളാ ബ്രാന്‍ഡ് റീട്ടെയ്ല്‍ ശ്രൃംഖലയായ ബിസ്മിയെ റിലയന്‍സ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്
MyFin Bureau
Summary
കേരളത്തിലെ പ്രമുഖ റീട്ടെയ്ല്‍ ശ്രൃംഖലയായ ബിസ്മിയെ ഏറ്റെടുക്കാന്‍ റിലയന്‍സ് റീട്ടെയല്‍ ശ്രമിക്കുന്നതാണ് റിപ്പോര്‍ട്ട്. ഇലക്ട്രോണിക്, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടുന്ന 30 ല്‍ അധികം ഷോറൂമുകളാണ് ബിസ്മിക്കുള്ളത്.ബിസ്മി ഗ്രൂപ്പിന്റെ വാല്യൂവേഷന്‍ സംബന്ധിച്ച് ചര്‍ച്ച തുടരുന്നുണ്ടെങ്കിലും ഈ ഉത്സവ സീസണില്‍ തന്നെ ഏറ്റെടുക്കല്‍ ഉണ്ടായേക്കുമെന്നാണ് വ്യാവസായിക വൃത്തങ്ങളില്‍ നിന്നുള്ള വിവരം. 40,000 ചതുരശ്ര അടി വരെ വ്യാപ്തിയുള്ളതാണ് ബിസ്മി ഷോറുമുകള്‍. വിഎ അജ്മല്‍ നയിക്കുന്ന കൂടുംബ ബിസിനസാണ് ബിസ്മി. 800 കോടിയാണ് വരുമാനം എന്ന് കണക്കാക്കിയിരിക്കുന്നു. റീട്ടെയ്ല്‍ ബീസിനസില്‍ […]
കേരളത്തിലെ പ്രമുഖ റീട്ടെയ്ല്‍ ശ്രൃംഖലയായ ബിസ്മിയെ ഏറ്റെടുക്കാന്‍ റിലയന്‍സ് റീട്ടെയല്‍ ശ്രമിക്കുന്നതാണ് റിപ്പോര്‍ട്ട്. ഇലക്ട്രോണിക്, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടുന്ന 30 ല്‍ അധികം ഷോറൂമുകളാണ് ബിസ്മിക്കുള്ളത്.ബിസ്മി ഗ്രൂപ്പിന്റെ വാല്യൂവേഷന്‍ സംബന്ധിച്ച് ചര്‍ച്ച തുടരുന്നുണ്ടെങ്കിലും ഈ ഉത്സവ സീസണില്‍ തന്നെ ഏറ്റെടുക്കല്‍ ഉണ്ടായേക്കുമെന്നാണ് വ്യാവസായിക വൃത്തങ്ങളില്‍ നിന്നുള്ള വിവരം. 40,000 ചതുരശ്ര അടി വരെ വ്യാപ്തിയുള്ളതാണ് ബിസ്മി ഷോറുമുകള്‍. വിഎ അജ്മല്‍ നയിക്കുന്ന കൂടുംബ ബിസിനസാണ് ബിസ്മി. 800 കോടിയാണ് വരുമാനം എന്ന് കണക്കാക്കിയിരിക്കുന്നു.
റീട്ടെയ്ല്‍ ബീസിനസില്‍ ദക്ഷിണേന്ത്യയില്‍ വലിയ സാധ്യത ഉണ്ടെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ റിലയന്‍ ഈ മേഖലയില്‍ ഏറ്റെടുക്കല്‍ ശക്തമാക്കാനാലോചിക്കുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ കണ്ണന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിനെ 152 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. കൂടാതെ സാരികളുടെയും എത്തിനിക് വെയറുകളുടെയും ഷോറും ശ്രംഖലയായ കലാനികേതന്‍ ഗ്രോസറി ശ്രൃംഖലയായ ജയസൂര്യാസ് റീട്ടെയ്ല്‍ എന്നിവയെ ഏറ്റെടുത്തിരുന്നു.
ഉപഭോക്തൃ ഉത്പന്ന വ്യാപാര മേഖലയില്‍ തലപ്പൊക്കം നേടുന്നതിന്റെ ഭാഗമായി രജ്യത്തെ പ്രമുഖരായ 30 ഓളം റീട്ടെയ്ല്‍ ബ്രാന്‍ഡുകളെ സ്വന്തമാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മാര്‍ച്ച് 31 2022 ലെ കണക്കനുസരിച്ച് റിലയന്‍സ് റീട്ടെയ്ല്‍സിന് രാജ്യത്തെ 7000 നഗരങ്ങളിലായി 15,196 സ്‌റ്റോറുകളാണുള്ളത്.