21 Sep 2022 10:00 PM GMT
Summary
മുബൈ: മൊത്തത്തിലുള്ള വായ്പാ വിപണി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ 11.1 ശതമാനം വര്‍ധിച്ച് 174.3 ലക്ഷം കോടി രൂപയായി. റീട്ടെയ്ല്‍ വായ്പയില്‍ 122 ശതമാനം വര്‍ധനവുണ്ടായതാണ് ഈ മുന്നേറ്റത്തിന് കാരണം. വാണിജ്യ, റീട്ടെയില്‍, മൈക്രോഫിനാന്‍സ് വായ്പാ പോര്‍ട്ട്‌ഫോളിയോകള്‍ ഈ വളര്‍ച്ചയ്ക്ക് യഥാക്രമം 49.5, 48.9, 1.6 ശതമാനം സംഭാവന നല്‍കിയിട്ടുണ്ട്. വ്യക്തിഗത വായ്പകള്‍ മൂല്യമനുസരിച്ച് 46 ശതമാനം വളര്‍ച്ച കൈവരിച്ചു. കൂടാതെ ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍-സ്വകാര്യ ബാങ്കുകളും ഈ മേഖലയില്‍ […]
മുബൈ: മൊത്തത്തിലുള്ള വായ്പാ വിപണി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ 11.1 ശതമാനം വര്‍ധിച്ച് 174.3 ലക്ഷം കോടി രൂപയായി. റീട്ടെയ്ല്‍ വായ്പയില്‍ 122 ശതമാനം വര്‍ധനവുണ്ടായതാണ് ഈ മുന്നേറ്റത്തിന് കാരണം.
വാണിജ്യ, റീട്ടെയില്‍, മൈക്രോഫിനാന്‍സ് വായ്പാ പോര്‍ട്ട്‌ഫോളിയോകള്‍ ഈ വളര്‍ച്ചയ്ക്ക് യഥാക്രമം 49.5, 48.9, 1.6 ശതമാനം സംഭാവന നല്‍കിയിട്ടുണ്ട്.
വ്യക്തിഗത വായ്പകള്‍ മൂല്യമനുസരിച്ച് 46 ശതമാനം വളര്‍ച്ച കൈവരിച്ചു. കൂടാതെ ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍-സ്വകാര്യ ബാങ്കുകളും ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്.
സ്വകാര്യമേഖലാ ബാങ്കുകളുടെ നേതൃത്വത്തില്‍, പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം 48 ശതമാനം ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചു. സ്വകാര്യ ബാങ്കുകളുടെ പുതിയ കാര്‍ഡുകള്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ 61.2 ശതമാനത്തില്‍ നിന്ന് 2022 ല്‍ 71.4 ശതമാനമായി ഉയര്‍ന്നു.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും, സ്വകാര്യ മേഖലാ ബാങ്കുകളും കൈയടക്കിയിട്ടുള്ള ഇരുചക്ര വാഹന വായ്പാ വിഭാഗത്തില്‍ മൂല്യമനുസരിച്ച് തുടക്കം മുതല്‍ 9.2 ശതമാനം വളര്‍ച്ചയും, വോളിയം അനുസരിച്ച് 2 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.
വില്‍പ്പനയില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിനാല്‍ കുത്തനെയിടിവാണ് വാഹന വില്‍പ്പനയില്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. എന്നിരുന്നാലും വാഹന വായ്പ മൂല്യത്തില്‍ 23 ശതമാനവും വോള്യത്തില്‍ 8.5 ശതമാനവും വളര്‍ച്ച നേടി.
ദീര്‍ഘകാലമായി ബാങ്കുകളുടെ നെടുംതൂണായ ഭവനവായ്പകളുടെ മൂല്യത്തില്‍ 29 ശതമാനവും വോള്യത്തില്‍ 20 ശതമാനവും വളര്‍ച്ചയുണ്ടായി.
ഉപഭോക്തൃ ഡ്യൂറബിള്‍ ലോണുകള്‍ മൂല്യത്തില്‍ 66 ശതമാനവും വോള്യത്തില്‍ 43 ശതമാനവും ഉയര്‍ന്നു. ഈ മേഖലയില്‍ ബാങ്കിംഗ് ഇതര വായ്പ നല്‍കുന്നവരാണ് ആധിപത്യം പുലര്‍ത്തുന്നത്.
മൈക്രോഫിനാന്‍സ് വായ്പകളിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. മൂല്യത്തില്‍ 22 ശതമാനവും വോള്യത്തില്‍ 13 ശതമാനവും വളര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വാണിജ്യ വായ്പകള്‍ 73 ശതമാനവും ബിസിനസ് ലോണുകള്‍ 10 ശതമാനവും വളര്‍ച്ച കൈവരിച്ചു.