image

20 Sep 2022 11:25 PM GMT

E-commerce

ഉത്സവ കാലം: പുത്തന്‍ ഉത്പന്നങ്ങളുമായി എംഎസ്എംഇകള്‍, ഡിസ്‌ക്കൗണ്ടുമായി സെല്ലര്‍മാര്‍

PTI

ഉത്സവ കാലം: പുത്തന്‍ ഉത്പന്നങ്ങളുമായി എംഎസ്എംഇകള്‍, ഡിസ്‌ക്കൗണ്ടുമായി സെല്ലര്‍മാര്‍
X

Summary

ഡെല്‍ഹി: ഇ കൊമേഴ്‌സ് മേഖലയില്‍ ഓണ്‍ലൈന്‍ ഫെസ്റ്റീവ് സീസണുകള്‍ (ഉത്സവകാല വില്‍പ്പന) തരംഗം സൃഷ്ടിച്ചേക്കുമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി മീഷോ-കാന്താര്‍ സര്‍വേ. മൂന്നില്‍ രണ്ട് എംഎസ്എംഇകളും പുതിയ ഉത്പന്നങ്ങള്‍ ഇറക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഓണ്‍ലൈന്‍ വ്യാപാരികളിൽ 34 ശതമാനം ആളുകളും പ്രമോഷനും ഡിസ്‌കൗണ്ടും നല്‍കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ഈ മാസം 23 മുതലാണ് രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ ഫെസ്റ്റീവ് സീസണ്‍ സെയിലുകള്‍ ആരംഭിക്കുന്നത്. മീഷോ, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, മിന്ത്ര എന്നിവയെല്ലാം ഇത് സംബന്ധിച്ച് അറിയിപ്പ് ഇറക്കിയിരുന്നു. ഓണ്‍ലൈന്‍ […]


ഡെല്‍ഹി: ഇ കൊമേഴ്‌സ് മേഖലയില്‍ ഓണ്‍ലൈന്‍ ഫെസ്റ്റീവ് സീസണുകള്‍ (ഉത്സവകാല വില്‍പ്പന) തരംഗം സൃഷ്ടിച്ചേക്കുമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി മീഷോ-കാന്താര്‍ സര്‍വേ. മൂന്നില്‍ രണ്ട് എംഎസ്എംഇകളും പുതിയ ഉത്പന്നങ്ങള്‍ ഇറക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഓണ്‍ലൈന്‍ വ്യാപാരികളിൽ 34 ശതമാനം ആളുകളും പ്രമോഷനും ഡിസ്‌കൗണ്ടും നല്‍കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

ഈ മാസം 23 മുതലാണ് രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ ഫെസ്റ്റീവ് സീസണ്‍ സെയിലുകള്‍ ആരംഭിക്കുന്നത്. മീഷോ, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, മിന്ത്ര എന്നിവയെല്ലാം ഇത് സംബന്ധിച്ച് അറിയിപ്പ് ഇറക്കിയിരുന്നു.

ഓണ്‍ലൈന്‍ വിതരണക്കാരുടെ ഉത്സവകാല വില്‍പ്പന തയ്യാറെടുപ്പ് എത്രത്തോളമായെന്ന് കണക്കാക്കുകയാണ് സര്‍വേയുടെ പ്രധാന ലക്ഷ്യം. 787 ഓണ്‍ലൈന്‍ സെല്ലര്‍മാരില്‍ നിന്നും ലഭിച്ച പ്രതികരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സര്‍വേ. സൂറത്ത്, ജയ്പൂര്‍, പൂനെ, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, തിരുപ്പൂര്‍, സേലം, ഈറോഡ്, കോയമ്പത്തൂര്‍, പാനിപ്പത്ത്, കാണ്‍പൂര്‍, ഡല്‍ഹി, കൊല്‍ക്കത്ത, പാറ്റ്‌ന, കട്ടക്ക് എന്നിവയുള്‍പ്പെടെ മെട്രോപൊളിറ്റന്‍, ടയര്‍ 1, 2 നഗരങ്ങളില്‍ നിന്നുള്ള സെല്ലര്‍മാരാണിത്.

32 ശതമാനം ചെറുകിട ബിസിനസ്സുകളും ഉത്സവ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അധിക ചരക്കുകള്‍ വാങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, വിപണി പ്രവണതകള്‍ മനസിലാക്കാന്‍ ഒരേ തരക്കാരായ കമ്പനികള്‍ തമ്മില്‍ ആശയവിനിമയം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സര്‍വേയില്‍ പങ്കെടുത്ത 36 ശതമാനം പേരും എടുത്തുപറഞ്ഞു. ഉല്‍പ്പന്ന വിഭാഗം വൈവിധ്യവല്‍ക്കരിക്കുക, പാക്കേജിംഗ് നവീകരിക്കുക, അധിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുക, പരസ്യച്ചെലവില്‍ കൂടുതല്‍ നിക്ഷേപം നടത്തുക എന്നിവയാണ് വില്‍പ്പനക്കാര്‍ സ്വീകരിക്കുന്ന മറ്റ് നടപടികളെന്നും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്.