image

18 Sep 2022 4:53 AM GMT

Corporates

'ഇനി മക്കള്‍ യുഗം': കരണ്‍ അദാനിയ്ക്ക് അധിക ചുമതല, അംബാനിക്ക് പിന്നാലെ അദാനിയും പിന്‍ഗാമികളിലേക്ക്

MyFin Desk

ഇനി മക്കള്‍ യുഗം: കരണ്‍ അദാനിയ്ക്ക് അധിക ചുമതല, അംബാനിക്ക് പിന്നാലെ അദാനിയും പിന്‍ഗാമികളിലേക്ക്
X

Summary

  അനില്‍ അംബാനി തന്റെ വ്യവസായ സാമ്രാജ്യത്തിന് പിന്‍ഗാമികളെ പ്രഖ്യപിച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പും ചുമതലകള്‍ കൈമാറുന്നു.. അദാനി ഗ്രൂപ്പ് പുതുതായി ഏറ്റെടുത്ത സിമന്റ് ബിസിനസ്സിന്റെ മേല്‍നോട്ടം ഗൗതം അദാനിയുടെ മൂത്തമകന്‍ കരണ്‍ അദാനി വഹിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മേയില്‍, അദാനി ഗ്രൂപ്പ് എസിസി, അംബുജ സിമന്റ് എന്നിവയെ 10.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു. 35 കാരനായ കരണ്‍ അദാനി നിലവില്‍ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ […]


അനില്‍ അംബാനി തന്റെ വ്യവസായ സാമ്രാജ്യത്തിന് പിന്‍ഗാമികളെ പ്രഖ്യപിച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പും ചുമതലകള്‍ കൈമാറുന്നു.. അദാനി ഗ്രൂപ്പ് പുതുതായി ഏറ്റെടുത്ത സിമന്റ് ബിസിനസ്സിന്റെ മേല്‍നോട്ടം ഗൗതം അദാനിയുടെ മൂത്തമകന്‍ കരണ്‍ അദാനി വഹിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മേയില്‍, അദാനി ഗ്രൂപ്പ് എസിസി, അംബുജ സിമന്റ് എന്നിവയെ 10.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു.

35 കാരനായ കരണ്‍ അദാനി നിലവില്‍ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സേവനമനുഷ്ഠിക്കുന്നു. സംയോജിത ലോജിസ്റ്റിക് സ്ഥാപനം സൃഷ്ടിക്കുന്നതിനായി കരണ്‍ അദാനി ഗ്രൂപ്പിന്റെ തുറമുഖങ്ങളും സിമന്റ് ബിസിനസുകളും തമ്മിലുള്ള ഏകീകരണം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച 155.5 ബില്യണ്‍ ഡോളര്‍ (12.37 ലക്ഷം കോടി രൂപ) ആസ്തിയുള്ള ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി മാറിയിരുന്നു. ജൂണില്‍ ടെലികോം യൂണിറ്റായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി മകന്‍ ആകാശ് അംബാനിയെ മുകേഷ് അംബാനി നിയമിച്ചിരുന്നു. ഇതിന് പിന്നാലെ റിലയന്‍സ് റീട്ടെയില്‍ ബിസിനസിന്റെ ചുമതല മകള്‍ ഇഷ അംബാനിക്ക് നല്‍കിയിരുന്നു.