image

17 Sep 2022 2:36 AM GMT

Fixed Deposit

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺ ബേബി പൗഡര്‍ നിര്‍മ്മാണ ലൈസന്‍സ് മഹാരാഷ്ട്ര റദ്ദാക്കി

MyFin Desk

Johnson and Johnson baby powder
X

Summary

മുംബൈ: പൊതുജനാരോഗ്യം കണക്കിലെടുത്ത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ നിര്‍മ്മാണ ലൈസന്‍സ് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) റദ്ദാക്കി.


മുംബൈ: പൊതുജനാരോഗ്യം കണക്കിലെടുത്ത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ നിര്‍മ്മാണ ലൈസന്‍സ് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) റദ്ദാക്കി. കമ്പനിയുടെ ഉത്പന്നമായ ജോണ്‍സണ്‍സ് ബേബി പൗഡര്‍ നവജാത ശിശുക്കളുടെ ചര്‍മ്മത്തെ മോശമായി ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ലബോറട്ടറി പരിശോധനയില്‍ കുഞ്ഞുങ്ങള്‍ക്കുള്ള പൗഡറിന്റെ സാമ്പിളുകള്‍ സ്റ്റാന്‍ഡേര്‍ഡ് പിഎച്ച് മൂല്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയതായി എഫ്ഡിഎ അറിയിച്ചു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഗുണനിലവാര പരിശോധനയ്ക്കായി പൂനെയില്‍ നിന്നും നാസിക്കില്‍ നിന്നും ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ സാമ്പിളുകള്‍ എഫ്ഡിഎ എടുത്തിരുന്നു.
1940 ലെ ഡ്രഗ്സ് കോസ്മെറ്റിക്സ് ആക്ട് ആന്‍ഡ് റൂള്‍സ് പ്രകാരം എഫ്ഡിഎ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കൂടാതെ ഈ ഉത്പന്നത്തെ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്ന് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഈ പരിശോധനാ ഫലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് റിപ്പോര്‍ട്ടിനെതിരെ കമ്പനി കോടതിയെ സമീപിച്ചു.