16 Sep 2022 3:50 AM GMT
Summary
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ സ്‌ക്രാപ്പേജ് പോളിസി (കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുന്ന നയം) പ്രകാരം വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിച്ചേക്കും. ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ സ്‌ക്രാപ്പാക്കുന്നത് നിയമം അനുശാസിക്കുന്ന ചട്ടങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഉടമയ്ക്ക് പുതിയ വാഹനമെടുക്കുമ്പോള്‍ ഈ തുക ആനുകൂല്യമായി ലഭിക്കും. ട്രക്ക്, ബസ് പോലുള്ള വലിയ വാഹനങ്ങള്‍ക്ക് 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയും, ചെറിയ വാഹനങ്ങള്‍ക്ക് അതില്‍ കുറഞ്ഞ തുകയുമായിരിക്കും ഡിസ്‌കൗണ്ട് […]
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ സ്‌ക്രാപ്പേജ് പോളിസി (കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുന്ന നയം) പ്രകാരം വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിച്ചേക്കും. ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ സ്‌ക്രാപ്പാക്കുന്നത് നിയമം അനുശാസിക്കുന്ന ചട്ടങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഉടമയ്ക്ക് പുതിയ വാഹനമെടുക്കുമ്പോള്‍ ഈ തുക ആനുകൂല്യമായി ലഭിക്കും.
ട്രക്ക്, ബസ് പോലുള്ള വലിയ വാഹനങ്ങള്‍ക്ക് 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയും, ചെറിയ വാഹനങ്ങള്‍ക്ക് അതില്‍ കുറഞ്ഞ തുകയുമായിരിക്കും ഡിസ്‌കൗണ്ട് എന്ന് കഴിഞ്ഞ ദിവസം ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു.
എപ്പോഴാണ് പൊളിക്കാന്‍ നല്‍കേണ്ടത്?
വാഹനം അറ്റകുറ്റപ്പണിക്ക് കഴിയാത്തവിധം കേടാവുകയോ അല്ലെങ്കില്‍ ഉപയോഗിക്കാനാകാത്ത അവസ്ഥയില്‍ എത്തുകയോ ചെയ്യുക, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെടുക അല്ലെങ്കിൽ പുതുക്കാതിരിക്കുക എന്നീ സാഹചര്യങ്ങളാണ് ഇവിടെ പരിഗണിക്കപ്പെടുക. പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ കാര്‍ അല്ലെങ്കില്‍ 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ കാര്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
രജിസ്‌ട്രേഷന്‍ റദ്ദാക്കണം
ഒരു വാഹനം പൊളിക്കാന്‍ നല്‍കുന്നതിനു മുമ്പ് അതിന്റെ ഷാസി നമ്പര്‍ എടുക്കും. വാഹനം പൊളിക്കാനായി വാഹന ഉടമ ഒരു അംഗീകൃത ഡീലറെയാണ് സമീപിക്കേണ്ടത്. അവര്‍ ഇതേക്കുറിച്ച് ആര്‍ടിഒയെ അറിയിക്കുകയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും വേണം. സ്‌ക്രാപ്പ് ഡീലര്‍ വാഹനം പരിശോധിക്കും, അതിനുശേഷം അവര്‍ ഉടമയ്ക്ക് ഒരു വില ക്വട്ടേഷനായി നല്‍കും. വാഹനത്തിന്റെ ഒറിജിനല്‍ ആര്‍സി ഡീലര്‍ക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധമല്ല.
എങ്ങനെയാണ് പോളിസി നടപ്പിലാക്കുന്നത്
വാഹന ഉടമ വിലാസത്തോടുകൂടിയ ലെറ്റര്‍ഹെഡില്‍ സ്‌ക്രാപ്പ് ഡീലറുടെ സ്ഥിരീകരണവും സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. സ്‌ക്രാപ്പിന്റെയും രജിസ്ട്രേഷന്‍ റദ്ദാക്കലിന്റെയും അപേക്ഷയോടൊപ്പം ഉടമ ഒരു സത്യവാങ്മൂലവും സമര്‍പ്പിക്കണം. ആര്‍ടിഒ രേഖകള്‍ പരിശോധിച്ച് ട്രാഫിക് പോലീസില്‍ നിന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്നും (ചഇഞആ) ജാഗ്രതാ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടുന്നത്.
പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങള്‍ക്ക് പകരം ആധുനികവും പുതിയതുമായ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെയുള്ള പദ്ധതിയാണ് സ്‌ക്രാപ്പേജ് പോളിസി. 2021-2022 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നയം 2022 ഏപ്രില്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഈ പോളിസി പ്രകാരം വ്യക്തിഗത വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിനും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിനും ശേഷവും ഫിറ്റ്നസ് ടെസ്റ്റുകള്‍ നടത്തും.