16 Sept 2022 2:01 AM
മാർക്കറ്റ് തുണച്ചപ്പോൾ ജെഫ് ബസോസ് ഔട്ട്, ലോകത്തിലെ രണ്ടാമത്തെ വലിയ ധനികന്‍ അദാനി
MyFin Desk
Summary
ഫോര്‍ബ്‌സിന്റെ തല്‍സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ജെഫ് ബെസോസിനെയും ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയും പിന്തള്ളി ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായി. ഏകദേശം 155.7 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ സമ്പത്ത്. ഫോര്‍ബ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് വ്യാഴാഴ്ച ഗൂപ്പ് ഓഹരികളിലെ വളര്‍ച്ചയെ തുടര്‍ന്ന് അദാനിയുടെ സമ്പത്ത് 5.5 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 3.64 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഏകദേശം 273.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ ഇലോണ്‍ മസ്‌കാണ് ഒന്നാമന്‍. ആഡംബര ഉത്പന്ന കമ്പനിയായ […]
ഫോര്‍ബ്‌സിന്റെ തല്‍സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ജെഫ് ബെസോസിനെയും ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയും പിന്തള്ളി ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായി. ഏകദേശം 155.7 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ സമ്പത്ത്. ഫോര്‍ബ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് വ്യാഴാഴ്ച ഗൂപ്പ് ഓഹരികളിലെ വളര്‍ച്ചയെ തുടര്‍ന്ന് അദാനിയുടെ സമ്പത്ത് 5.5 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 3.64 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ഏകദേശം 273.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ ഇലോണ്‍ മസ്‌കാണ് ഒന്നാമന്‍. ആഡംബര ഉത്പന്ന കമ്പനിയായ എല്‍വിഎംഎച്ചിന്റെ മേല്‍നോട്ടം വഹിക്കുന്ന ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നന്‍. ഏകദേശം 155.2 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി. 149.7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി നാലാം സ്ഥാനത്തുള്ളത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ്.
അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളുടെയും സംയുക്ത വിപണി മൂലധനം വ്യാഴാഴ്ച വരെ 20.11 ലക്ഷം കോടി രൂപയാണ്. ബില്‍ ഗേറ്റ്‌സ് (105.3 ബില്യണ്‍ ഡോളര്‍), വാറന്‍ ബഫറ്റ് (96.5 ബില്യണ്‍ ഡോളര്‍), മുകേഷ് അംബാനി (92.6 ബില്യണ്‍ ഡോളര്‍), ഗൂഗിള്‍ സഹസ്ഥാപകരായ ലാറി പേജ് (89 ബില്യണ്‍ ഡോളര്‍), സെര്‍ജി ബ്രിന്‍ (85.4 ബില്യണ്‍ ഡോളര്‍) എന്നിവരും മികച്ച 10 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. മികച്ച 10 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 2022-ല്‍ സമ്പത്ത് വര്‍ധിച്ച രണ്ട് സമ്പന്നര്‍ അദാനിയും അംബാനിയും മാത്രമാണ്.