image

14 Sep 2022 12:18 AM GMT

Technology

ട്വിറ്റര്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌കിന് ഓഹരിയുടമകളുടെ പച്ചകൊടി

Wilson k Varghese

elon musk to lock parody accounts
X

elon musk to lock parody accounts 

Summary

  സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 4,400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറിനാണ് വോട്ടെടുപ്പിലൂടെ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയത്. കരാര്‍ അവസാനിപ്പിക്കുന്നതായി മസ്‌ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിവരം നല്‍കുന്നതടക്കം കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഇത്തരമൊരു പ്രഖ്യാപനം. ട്വിറ്റര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇടപാടില്‍ നിന്ന് പുറത്തുകടക്കാന്‍ മസ്‌കിന്റെ ലീഡ് ടീം കോടതിയലക്ഷ്യ പോരാട്ടത്തിലാണ്. […]


സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 4,400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറിനാണ് വോട്ടെടുപ്പിലൂടെ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയത്.

കരാര്‍ അവസാനിപ്പിക്കുന്നതായി മസ്‌ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിവരം നല്‍കുന്നതടക്കം കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഇത്തരമൊരു പ്രഖ്യാപനം.

ട്വിറ്റര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇടപാടില്‍ നിന്ന് പുറത്തുകടക്കാന്‍ മസ്‌കിന്റെ ലീഡ് ടീം കോടതിയലക്ഷ്യ പോരാട്ടത്തിലാണ്. കേസ് അടുത്തമാസമാണ് പരിഗണിക്കുന്നത്. ഡെലവെയര്‍ കോര്‍ട്ട് ഓഫ് ചാന്‍സറിയില്‍ ഒക്ടോബറില്‍ മസ്‌കും ട്വിറ്ററും വിചാരണ നേരിടും. ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഒപ്പുവച്ചത്.