image

14 Sep 2022 8:00 AM GMT

Investments

ഓഗസ്റ്റില്‍ സ്വകാര്യ ഇക്വിറ്റി, വിസി നിക്ഷേപങ്ങള്‍ 80% ഇടിഞ്ഞ് 2.2 ബില്യണിൽ

MyFin Bureau

ഓഗസ്റ്റില്‍ സ്വകാര്യ ഇക്വിറ്റി, വിസി നിക്ഷേപങ്ങള്‍ 80% ഇടിഞ്ഞ് 2.2 ബില്യണിൽ
X

Summary

മുംബൈ: സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) ഫണ്ടുകളുടെ നിക്ഷേപം ഓഗസ്റ്റില്‍ 80 ശതമാനം ഇടിഞ്ഞ് 2.2 ബില്യണ്‍ ഡോളറിലെത്തി. ഇത് 19 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഓഗസ്റ്റില്‍ സ്വകാര്യ ഇക്വിറ്റികളും വെഞ്ച്വര്‍ ക്യാപിറ്റലുകളും 2.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച 83 ഡീലുകള്‍ ഉണ്ടായിരുന്നു. അതില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് 972 ദശലക്ഷം ഡോളര്‍ ഉള്‍പ്പടെ അഞ്ച് വലിയ ഡീലുകളുണ്ട്. 2022 ജൂലൈയിലെ വെഞ്ച്വര്‍ ഫണ്ടുകള്‍ 4.1 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ചു. 2021 ഓഗസ്റ്റില്‍ ഇത് […]


മുംബൈ: സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) ഫണ്ടുകളുടെ നിക്ഷേപം ഓഗസ്റ്റില്‍ 80 ശതമാനം ഇടിഞ്ഞ് 2.2 ബില്യണ്‍ ഡോളറിലെത്തി.

ഇത് 19 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഓഗസ്റ്റില്‍ സ്വകാര്യ ഇക്വിറ്റികളും വെഞ്ച്വര്‍ ക്യാപിറ്റലുകളും 2.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച 83 ഡീലുകള്‍ ഉണ്ടായിരുന്നു. അതില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് 972 ദശലക്ഷം ഡോളര്‍ ഉള്‍പ്പടെ അഞ്ച് വലിയ ഡീലുകളുണ്ട്.

2022 ജൂലൈയിലെ വെഞ്ച്വര്‍ ഫണ്ടുകള്‍ 4.1 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ചു. 2021 ഓഗസ്റ്റില്‍ ഇത് 11.2 ബില്യണ്‍ ഡോളറായിരുന്നു. സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപങ്ങളില്‍ 485 ശതമാനം വര്‍ധനയുണ്ടായ ആരോഗ്യ സംരക്ഷണ മേഖല ഒഴികെ മിക്ക മേഖലകളിലും നിക്ഷേപങ്ങളില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി.

ഇന്‍ഡസ്ട്രി ലോബി ഐവിസിഎയുടെയും കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈയുടെയും റിപ്പോര്‍ട്ട് അനുസരിച്ച് ഓഗസ്റ്റ് മാസം 3.1 ബില്യണ്‍ യുഎസ് ഡോളറോടെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. എന്നിരുന്നാലും 2021 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്. 42 ഡീലുകളിലായി 7.4 ബില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പ്പനയാണ് അന്ന് രേഖപ്പെടുത്തിയത്.