11 Sep 2022 4:36 AM GMT
യൂട്യൂബ് ഡിലീറ്റാക്കിയത് 13.24 ലക്ഷം വീഡിയോ: 'കളയുന്നതില്‍' ഭൂരിഭാഗവും ഇന്ത്യന്‍
MyFin Bureau
Summary
ഡെൽഹി: യൂട്യൂബിന് നീക്കം ചെയ്യേണ്ടി വരുന്ന വീഡിയോകളില്‍ നല്ലൊരു ഭാഗവും ഇന്ത്യയില്‍ നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ട്. കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പനിയിലേക്ക് ഏറ്റവുമധികമെത്തിയ 'ഫ്‌ളാഗ്' നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ നിന്നാണെന്നും അമേരിക്ക, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് ശേഷമുള്ളതെന്നും യൂട്യൂബ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്. ഇതു പ്രകാരം ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,324,634 'ഇന്ത്യന്‍' വീഡിയോകളാണ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്തത്. സാധാരണയായി കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമധികം ഫ്‌ളാഗ് നിര്‍ദ്ദേശങ്ങള്‍ വരുന്നത് അമേരിക്ക, […]
ഡെൽഹി: യൂട്യൂബിന് നീക്കം ചെയ്യേണ്ടി വരുന്ന വീഡിയോകളില്‍ നല്ലൊരു ഭാഗവും ഇന്ത്യയില്‍ നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ട്. കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പനിയിലേക്ക് ഏറ്റവുമധികമെത്തിയ 'ഫ്‌ളാഗ്' നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ നിന്നാണെന്നും അമേരിക്ക, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് ശേഷമുള്ളതെന്നും യൂട്യൂബ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
ഇതു പ്രകാരം ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,324,634 'ഇന്ത്യന്‍' വീഡിയോകളാണ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്തത്. സാധാരണയായി കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമധികം ഫ്‌ളാഗ് നിര്‍ദ്ദേശങ്ങള്‍ വരുന്നത് അമേരിക്ക, ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ്.
അടുത്തിടെ പുറത്ത് വന്ന യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്ലൈന്‍സ് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 445,148 വിഡിയോകള്‍ മാത്രമാണ് യുഎസില്‍ നിന്നും നീക്കം ചെയ്തത്. ഇന്തൊനീഷ്യയില്‍ നിന്ന് 427,748, ബ്രസീലില്‍ നിന്ന് 222,826, റഷ്യയില്‍ നിന്ന് 192,382, പാക്കിസ്ഥാനില്‍ നിന്ന് 130,663 വിഡിയോകളുമാണ് നീക്കം ചെയ്തിരിക്കുന്നത്.
നീക്കം ചെയ്ത വിഡിയോകളില്‍ 30 ശതമാനവും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണെന്നും 20 ശതമാനം ഉള്ളടക്കം മറ്റു കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തുന്ന കണ്ടെന്റ് ആണെന്നും 14.8 ശതമാനം നഗ്നത, ലൈംഗികത ഉള്‍പ്പെടുന്ന കണ്ടെന്റ് ആണെന്നും 11.9 ശതമാനം വിഡിയോകള്‍ ആരോഗ്യത്തിന് ഹാനികരമോ, അപകടകരമോ ആയ കണ്ടെന്റാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
tags: