image

10 Sep 2022 1:31 AM

Banking

പ്രത്യക്ഷ നികുതി പിരിവ് 35 % വര്‍ധിച്ച് 6.48 ലക്ഷം കോടിയായി

MyFin Desk

പ്രത്യക്ഷ നികുതി പിരിവ് 35 % വര്‍ധിച്ച് 6.48 ലക്ഷം കോടിയായി
X

Summary

ഡെല്‍ഹി: രാജ്യത്തെ വ്യക്തിഗത ആദായനികുതി ഉള്‍പ്പെടെയുള്ള പ്രത്യക്ഷ നികുതി പിരിവ് 35.46 ശതമാനം ഉയര്‍ന്ന് 6.48 ലക്ഷം കോടി രൂപയായെന്ന് ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്. 2022 ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ രാജ്യം 13.5 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. പ്രത്യക്ഷ നികുതി പിരിവ്, അറ്റ റീഫണ്ടുകള്‍ എന്നിവ മാത്രം കണക്കാക്കിയാല്‍ 5.29 ലക്ഷം കോടി രൂപയോളം വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍വര്‍ഷം ഇതേകാലയളവിലെ നികുതി പിരിവനെക്കാള്‍ ഇത് അധികമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ തുക […]


ഡെല്‍ഹി: രാജ്യത്തെ വ്യക്തിഗത ആദായനികുതി ഉള്‍പ്പെടെയുള്ള പ്രത്യക്ഷ നികുതി പിരിവ് 35.46 ശതമാനം ഉയര്‍ന്ന് 6.48 ലക്ഷം കോടി രൂപയായെന്ന് ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്. 2022 ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ രാജ്യം 13.5 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. പ്രത്യക്ഷ നികുതി പിരിവ്, അറ്റ റീഫണ്ടുകള്‍ എന്നിവ മാത്രം കണക്കാക്കിയാല്‍ 5.29 ലക്ഷം കോടി രൂപയോളം വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍വര്‍ഷം ഇതേകാലയളവിലെ നികുതി പിരിവനെക്കാള്‍ ഇത് അധികമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ തുക 2022-23 ലെ പ്രത്യക്ഷ നികുതികളുടെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 37.24 ശതമാനമാണ്.
2022 ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 8 വരെ 1.19 ലക്ഷം കോടി രൂപയുടെ റീഫണ്ടുകള്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നല്‍കിയ റീഫണ്ടുകളേക്കാള്‍ 65.29 ശതമാനം കൂടുതലാണ്. കോര്‍പ്പറേറ്റ് ആദായനികുതി (സിഐടി), വ്യക്തിഗത ആദായനികുതി (പിഐടി) എന്നിവയുടെ മൊത്ത വരുമാന ശേഖരണത്തെ സംബന്ധിച്ചിടത്തോളം സിഐടിയുടെ വളര്‍ച്ചാ നിരക്ക് 25.95 ശതമാനമാണ്, അതേസമയം പിഐടിയുടെ (എസ്ടിടി ഉള്‍പ്പെടെ) വളര്‍ച്ചാ നിരക്ക് 44.37 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.