5 Sep 2022 5:18 AM GMT
Summary
മുംബൈ: ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നടപടികളുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപകര്‍ക്കിടയില്‍ മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനായി കമ്പനികള്‍ മാതൃസ്ഥാപനമായ ബാങ്കിനെ എത്രമാത്രം ആശ്രയിക്കുന്നു എന്നത് സംബന്ധിച്ചാണ് അന്വേഷണം. ഇത്തരത്തില്‍ ബാങ്കുകള്‍ വഴി മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സെബിയുടെ നീക്കം. മാതൃ സ്ഥാപനമായ ബാങ്കുകള്‍ വഴി എത്രത്തോളം വില്‍പന നടക്കുന്നു, വിതരണക്കാര്‍ക്കുള്ള ഫീസ് […]
മുംബൈ: ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നടപടികളുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപകര്‍ക്കിടയില്‍ മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനായി കമ്പനികള്‍ മാതൃസ്ഥാപനമായ ബാങ്കിനെ എത്രമാത്രം ആശ്രയിക്കുന്നു എന്നത് സംബന്ധിച്ചാണ് അന്വേഷണം. ഇത്തരത്തില്‍ ബാങ്കുകള്‍ വഴി മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സെബിയുടെ നീക്കം. മാതൃ സ്ഥാപനമായ ബാങ്കുകള്‍ വഴി എത്രത്തോളം വില്‍പന നടക്കുന്നു, വിതരണക്കാര്‍ക്കുള്ള ഫീസ് സംബന്ധിച്ച കമ്പനി നയം, ബാങ്കുകള്‍ക്ക് നല്‍കുന്ന കമ്മീഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ നിന്നും സെബി വിശദാംശങ്ങള്‍ തേടിയിരുന്നു.
ഇത്തരത്തിലുള്ള ബാങ്കുകളുടെ പ്രവര്‍ത്തനം 'ഓപ്പണ്‍ ആര്‍ക്കിടെക്ച്ചര്‍' ശൈലിയിലല്ലാത്തതിനാലാണ് സെബി മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ അന്വേഷണം നടത്തിയതെന്ന് അസറ്റ് മാനേജ്മെന്റ് കമ്പനികളില്‍ നിന്നും പ്രതികരണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ്, കൊടക്ക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ക്കാണ് സ്വന്തമായി മ്വൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളുള്ളത്. ഈ ബാങ്കുകള്‍ വഴി അവരുടെ മ്യൂച്വല്‍ ഫണ്ട് വിഭാഗത്തിലെ ഉത്പന്നങ്ങളുടെ 25 ശതമാനം മുതല്‍ 95 ശതമാനം വരെ വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
സെബി നടത്തിയ അന്വേഷണത്തിന് പിന്നില്‍ മ്വൂച്വല്‍ ഫണ്ട് കമ്പനികള്‍ക്കിടയിലെ കിടമത്സരമാണെന്നും ചില കമ്പനി വൃത്തങ്ങളില്‍ നിന്നും പ്രതികരണം വന്നിരുന്നു. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ മികച്ച പ്രകടനം നടത്താത്ത സ്‌കീമുകള്‍ മാതൃ കമ്പനിയായ ബാങ്കുകള്‍ വഴി വിറ്റഴിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും ഇതില്‍ നിക്ഷേപകരെ തെറ്റിധരിപ്പിക്കുന്നവെന്ന് പറയാന്‍ സാധിക്കില്ലെന്നും മ്യൂച്വല്‍ ഫണ്ട് കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇത്തരത്തില്‍ മ്വൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ വിറ്റഴിക്കുമ്പോള്‍ ഫീ ഇനത്തില്‍ ബാങ്കുകള്‍ക്ക് വലിയ തുകയാണ് വരുമാനമായി ലഭിക്കുന്നത്. ഇത് താരതമ്യേന വന്‍ ലാഭം നല്‍കുന്നതിനാലാണ് ബാങ്കുകള്‍ അവരുടെ ഉപവിഭാഗമായ മ്യൂച്വല്‍ ഫണ്ടുകളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് മുന്‍കൈ എടുക്കുന്നത്.