image

4 Sept 2022 2:30 PM IST

Stock Market Updates

ആഗോള പ്രവണതയും വിദേശ നിക്ഷേപവും ഈയാഴ്ച വിപണിയെ നയിക്കും

MyFin Desk

ആഗോള പ്രവണതയും വിദേശ നിക്ഷേപവും ഈയാഴ്ച വിപണിയെ നയിക്കും
X

Summary

ഡെല്‍ഹി: എടുത്ത് പറയത്തക്ക ആഭ്യന്തര സംഭവങ്ങള്‍ ഇല്ലെന്നതിനാല്‍ ആഗോള പ്രവണതകള്‍, വിദേശ ഫണ്ടുകളുടെ ഒഴുക്ക്, ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ചലനം എന്നിവയായിരിക്കും പുതിയ വാരത്തില്‍ വിപണിയെ നയിക്കുകയെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് തീരുമാനവും ചൈനയുടെ പണപ്പെരുപ്പ നിരക്കുമാണ് ഈ ആഴ്ചയിൽ വരാനിരിക്കുന്ന പ്രധാന ആഗോള സൂചനകൾ. 'ആഗോള വിപണികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ ഇന്ത്യന്‍ വിപണി പ്രതിരോധിക്കാൻ ശ്രമിക്കുന്നു. വിപണിയെ നിയന്ത്രിക്കാന്‍ ആഭ്യന്ത വിഷയങ്ങള്‍ കാര്യമായി ഇല്ലാത്തതിനാല്‍ […]


ഡെല്‍ഹി: എടുത്ത് പറയത്തക്ക ആഭ്യന്തര സംഭവങ്ങള്‍ ഇല്ലെന്നതിനാല്‍ ആഗോള പ്രവണതകള്‍, വിദേശ ഫണ്ടുകളുടെ ഒഴുക്ക്, ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ചലനം എന്നിവയായിരിക്കും പുതിയ വാരത്തില്‍ വിപണിയെ നയിക്കുകയെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് തീരുമാനവും ചൈനയുടെ പണപ്പെരുപ്പ നിരക്കുമാണ് ഈ ആഴ്ചയിൽ വരാനിരിക്കുന്ന പ്രധാന ആഗോള സൂചനകൾ.

'ആഗോള വിപണികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ ഇന്ത്യന്‍ വിപണി പ്രതിരോധിക്കാൻ ശ്രമിക്കുന്നു. വിപണിയെ നിയന്ത്രിക്കാന്‍ ആഭ്യന്ത വിഷയങ്ങള്‍ കാര്യമായി ഇല്ലാത്തതിനാല്‍ ആഗോള വിപണികളുടെ ദിശ നമ്മുടെ വിപണിയുടെ ദിശയില്‍ ഒരു പ്രധാന പങ്ക് വഹിക്കും,' സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ ഗവേഷണ വിഭാഗം മേധാവി സന്തോഷ് മീണ പറഞ്ഞു.

കൂടാതെ, നാളെ (തിങ്കളാഴ്ച) വരാനിരിക്കുന്ന ഓഗസ്റ്റിലെ സേവന മേഖലയുടെ പിഎംഐ (പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക) ഡാറ്റയും വ്യാപാരത്തെ സ്വാധീനിക്കും.

'ആഭ്യന്തര വിപണിയില്‍ പ്രധാന സംഭവങ്ങളുടെ അഭാവത്തില്‍, വ്യാപാരികള്‍ സൂചനകള്‍ക്കായി ആഭ്യന്തര വിപണികളെ ആശ്രയിക്കും. കൂടാതെ, വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് പ്രധാനമാണ്". റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിന്റെ റിസര്‍ച്ച് വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു.

കഴിഞ്ഞയാഴ്ച അവധി ദിവസങ്ങളും കൂടുതല്‍ ചാഞ്ചാട്ടവും പ്രകടിപ്പിച്ച വിപണിയില്‍ സെന്‍സെക്‌സ് 30.54 പോയിന്റ് അല്ലെങ്കില്‍ 0.05 ശതമാനം ഇടിഞ്ഞു. നിഫ്റ്റി സൂചികയാകട്ടെ 19.45 പോയിന്റ് അല്ലെങ്കില്‍ 0.11 ശതമാനം നഷ്ടപ്പെട്ടു.

'പ്രധാന ആഭ്യന്തര സംഭവങ്ങളുടെ അഭാവം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യന്‍ വിപണിയുടെ ചലനം നിര്‍ണ്ണയിക്കാന്‍ ആഗോള സൂചികകളുടെ സ്വാധീനാമായിരിക്കും. ഒപ്പം ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ ചൈനയുടെ പണപ്പെരുപ്പ കണക്കുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിപണിയെ സ്വാധീനിച്ചേക്കാവുന്ന മറ്റ് പ്രധാന ഘടകങ്ങള്‍ എണ്ണവിലയിലെ ചാഞ്ചാട്ടവും ഡോളര്‍-രൂപ നിരക്കുകളുമാണ്,' സാംകോ സെക്യൂരിറ്റീസ് മാര്‍ക്കറ്റ് പെര്‍സ്‌പെക്റ്റീവ്‌സ് മേധാവി അപൂര്‍വ ഷെത്ത് പറഞ്ഞു.

ആഗോള വളര്‍ച്ചയും കേന്ദ്ര ബാങ്കുകളുടെ നിരക്ക് കര്‍ശനമാക്കുന്നതും വിപണിയില്‍ ആശങ്കയുണ്ട്. ജാക്സണ്‍ ഹോള്‍ സിമ്പോസിയിത്തില്‍ മാര്‍ക്കറ്റ് പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഫെഡ് ചെയര്‍മാന്‍ കര്‍ശനമായ നിരക്ക് വര്‍ധനയിലേക്ക് വിരല്‍ ചൂണ്ടിയതിനാല്‍ കഴിഞ്ഞ ആഴ്ച ആഭ്യന്തര സൂചികകള്‍ ദിശാസൂചനക്കായി പാടുപെടുകയായിരുന്നുവെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.

ഇത് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചു. ഒപ്പം യുഎസ് വിപണികളില്‍ കാര്യമായ വിറ്റഴിക്കലിനും ലോകമെമ്പാടുമുള്ള വിപണികളില്‍ സ്പില്‍ഓവര്‍ ഇഫക്റ്റുകള്‍ക്കും കാരണമായി.

മറുവശത്ത്, വിദേശ നിക്ഷേപകരില്‍ നിന്നുള്ള തുടര്‍ച്ചയായ പിന്തുണ ആഭ്യന്തര ഓഹരി വിപണികളെ പ്രതിരോധശേഷി നിലനിര്‍ത്താന്‍ സഹായിച്ചതായും വിനോദ് നായര്‍ കൂട്ടിച്ചേര്‍ത്തു.

കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഹെഡ് ഇക്വിറ്റിയുമായ ഹേമന്ത് കനവാല പറയുന്നു:' വളര്‍ച്ച-പണപ്പെരുപ്പ വ്യാപാരം സംബന്ധിച്ച ആഗോള ചര്‍ച്ചകള്‍ക്കിടയില്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ താരതമ്യേന ശക്തമായ നിലയില്‍ തുടരുന്നു.'

ആഭ്യന്തര സമ്പദ്വ്യവസ്ഥയിലെ ശക്തി കണക്കിലെടുക്കുമ്പോള്‍ ദീര്‍ഘകാല നിരീക്ഷണത്തില്‍ ഓഹരികളില്‍ പോസിറ്റീവായി തുരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഎസ്ഇ സെന്‍സെക്സ് ഈ വര്‍ഷം ഇതുവരെ ഏകദേശം ഒരു ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

'2022 ലോകമെമ്പാടും ഏതാണ്ട് അസ്ഥിരമായ വര്‍ഷമാണ്, അതില്‍ ആദ്യ പകുതിയില്‍ ഇന്ത്യ ആഗോള വിപണികളെപ്പോലെ തന്നെ പ്രതികരിച്ചു, എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇന്ത്യ ലോക വിപണികളെ മറികടക്കുകയാണ്,' മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ പറഞ്ഞു.