3 Sep 2022 11:27 PM GMT
Summary
ഡെല്‍ഹി: 20 മാസത്തിനിടെ ആദ്യമായി ഇന്ത്യയുടെ കയറ്റുമതി 1.15 ശതമാനം ഇടിഞ്ഞ് 33 ബില്യണ്‍ ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റില്‍ ഇറക്കുമതി 37 ശതമാനം ഉയര്‍ന്ന് 61.68 ബില്യണ്‍ ഡോളറായി. ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിച്ചതിനാല്‍ വ്യാപാരക്കമ്മി ഇരട്ടിയായി 28.68 ബില്യണ്‍ ഡോളറിലെത്തി. 2021 ഓഗസ്റ്റില്‍ വ്യാപാരക്കമ്മി 11.71 ബില്യണ്‍ ഡോളറായിരുന്നു. 2022-23 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതി 17.12 ശതമാനം വര്‍ധിച്ച് 192.59 ബില്യണ്‍ ഡോളറായി. ഈ സാമ്പത്തിക വര്‍ഷത്തിലെ അഞ്ച് മാസ കാലയളവിലെ ഇറക്കുമതി […]
ഡെല്‍ഹി: 20 മാസത്തിനിടെ ആദ്യമായി ഇന്ത്യയുടെ കയറ്റുമതി 1.15 ശതമാനം ഇടിഞ്ഞ് 33 ബില്യണ്‍ ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റില്‍ ഇറക്കുമതി 37 ശതമാനം ഉയര്‍ന്ന് 61.68 ബില്യണ്‍ ഡോളറായി. ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിച്ചതിനാല്‍ വ്യാപാരക്കമ്മി ഇരട്ടിയായി 28.68 ബില്യണ്‍ ഡോളറിലെത്തി.
2021 ഓഗസ്റ്റില്‍ വ്യാപാരക്കമ്മി 11.71 ബില്യണ്‍ ഡോളറായിരുന്നു. 2022-23 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതി 17.12 ശതമാനം വര്‍ധിച്ച് 192.59 ബില്യണ്‍ ഡോളറായി. ഈ സാമ്പത്തിക വര്‍ഷത്തിലെ അഞ്ച് മാസ കാലയളവിലെ ഇറക്കുമതി 45.64 ശതമാനം വര്‍ധിച്ച് 317.81 ബില്യണ്‍ ഡോളറായി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 53.78 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ വ്യാപാര കമ്മി 125.22 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഓഗസ്റ്റില്‍ എണ്ണ ഇറക്കുമതി 86.44 ശതമാനം ഉയര്‍ന്ന് 17.6 ബില്യണ്‍ ഡോളറിലെത്തി. സ്വര്‍ണ്ണ ഇറക്കുമതി 47.54 ശതമാനം കുറഞ്ഞ് 3.51 ബില്യണ്‍ ഡോളറിലെത്തിയതായി കണക്കുകള്‍ കാണിക്കുന്നു.
2022-23 കാലയളവില്‍ ആഭ്യന്തര ലക്ഷ്യം 470 ബില്യണ്‍ ഡോളറാണെങ്കിലും മൊത്തത്തിലുള്ള കയറ്റുമതി 450 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് വാണിജ്യ സെക്രട്ടറി ബി വി ആര് സുബ്രഹ്മണ്യം പറഞ്ഞു.
സേവന കയറ്റുമതി 300 ബില്യണ്‍ ഡോളറിലെത്തും. അതിനാല്‍ ഈ സാമ്പത്തിക വര്‍ഷം മൊത്തംകയറ്റുമതി 750 ബില്യണ്‍ ഡോളറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുകെ, യുഎഇ, ഓസ്ട്രേലിയ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ വരും വര്‍ഷങ്ങളില്‍ കയറ്റുമതിക്ക് കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വിദേശ വ്യാപാര നയം സെപ്റ്റംബര്‍ 30ന് മുമ്പ് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.