Summary
ഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2022-ൽ 7.7 ശതമാനമായി വെട്ടിക്കുറച്ച് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസ്. വര്‍ധിച്ചുവരുന്ന പലിശനിരക്കുകള്‍, താളംതെറ്റിയ മണ്‍സൂണ്‍, മന്ദഗതിയിലായ ആഗോള വളര്‍ച്ച എന്നിവ തുടര്‍ച്ചയായി സാമ്പത്തിക നേട്ടത്തെ കുറയ്ക്കും എന്നാണ് മൂഡീസിന്റെ പ്രവചനം.. ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി 8.8 ശതമാനം വര്‍ധിക്കുമെന്ന് മേയ് മാസത്തില്‍ മൂഡീസ് പ്രവചിച്ചിരുന്നു. 2021 ല്‍ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ 8.3 ശതമാനം വളര്‍ച്ച നേടുകയും 2020 ല്‍ 6.7 ശതമാനം ചുരുങ്ങുകയും ചെയ്തിരുന്നു. ആഗോള വളര്‍ച്ച മന്ദഗതിയിലാകുന്നത് […]
ഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2022-ൽ 7.7 ശതമാനമായി വെട്ടിക്കുറച്ച് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസ്. വര്‍ധിച്ചുവരുന്ന പലിശനിരക്കുകള്‍, താളംതെറ്റിയ മണ്‍സൂണ്‍, മന്ദഗതിയിലായ ആഗോള വളര്‍ച്ച എന്നിവ തുടര്‍ച്ചയായി സാമ്പത്തിക നേട്ടത്തെ കുറയ്ക്കും എന്നാണ് മൂഡീസിന്റെ പ്രവചനം..
ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി 8.8 ശതമാനം വര്‍ധിക്കുമെന്ന് മേയ് മാസത്തില്‍ മൂഡീസ് പ്രവചിച്ചിരുന്നു. 2021 ല്‍ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ 8.3 ശതമാനം വളര്‍ച്ച നേടുകയും 2020 ല്‍ 6.7 ശതമാനം ചുരുങ്ങുകയും ചെയ്തിരുന്നു.
ആഗോള വളര്‍ച്ച മന്ദഗതിയിലാകുന്നത് സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായി കുറയ്ക്കുമെന്ന് മൂഡീസ് പറഞ്ഞു. എങ്കിലും, വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും (ജൂലൈ-ഡിസംബര്‍) 2023 ലും പണപ്പെരുപ്പ സമ്മര്‍ദം കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പണപ്പെരുപ്പത്തെ വരുതിയിലാക്കാൻ ആർബിഐ തുടർന്നും ശക്തമായ നിലപാട് സ്വീകരിക്കാൻ സാധ്യതയുള്ളതായി മൂഡീസ് പുതിയ റിപ്പോർട്ടിൽ പറയുന്നു.
ആഗോള ചരക്ക് വിലയില്‍ പെട്ടെന്നു കുറവ് സംഭവിച്ചാൽ അത് വളര്‍ച്ചയ്ക്ക് കാര്യമായ ഉയര്‍ച്ച നല്‍കും. കൂടാതെ, സ്വകാര്യ മേഖലയിൽ കൂടുതൽ മൂലധന ചെലവുകൾ ഉണ്ടായാലും 2023 ല്‍ പ്രവചിക്കുന്നതിനേക്കാള്‍ ശക്തമായ സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെന്ന് മൂഡീസ് വ്യക്തമാക്കുന്നു.
ഔദ്യോഗിക ജിഡിപി കണക്കുകള്‍ പ്രകാരം, 2022-23 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 13.5 ശതമാനം വികസിച്ചു. ഇത് മുന്‍ മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയ 4.10 ശതമാനത്തേക്കാള്‍ കൂടുതലാണ്.
പിഎംഐ, കാര്യക്ഷമമായ പ്രവർത്തനം, ടാക്‌സ് ഫയലിംഗും ശേഖരണവും, ബിസിനസ് വരുമാനം, ക്രെഡിറ്റ് സൂചകങ്ങൾ എന്നിങ്ങനെയുള്ള സർവെ ഡാറ്റകള്‍ അനുസരിച്ച് സേവന, ഉത്പാദന മേഖലകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ശക്തമായ മുന്നേറ്റം കണ്ടതായി മൂഡീസ് പറഞ്ഞു.
എന്നിരുന്നാലും പണപ്പെരുപ്പം വലിയ വെല്ലുവിളിയാണ്. വളർച്ചയും പണപ്പെരുപ്പവും സമതുലിതമായി കൊണ്ടുപോകാൻ ആര്‍ബിഐ ശ്രമിക്കേണ്ടതുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നതും കാര്യമായ സാമ്പത്തിക ബാധ്യതകള്‍ നല്‍കുന്നു.
നിക്ഷേപ സൗഹൃദ സര്‍ക്കാര്‍ നയങ്ങളും സമ്പദ്വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനും പിന്തുണയ്ക്കുന്നതാണ് കോര്‍പ്പറേറ്റ്-മേഖലയിലെ നിക്ഷേപം. ഇത് വളര്‍ച്ചാ സൂചനകള്‍ കാണിക്കുന്നുണ്ട്. അതിനാല്‍ നിരവധി പാദങ്ങളിലൂടെ തുടര്‍ച്ചയായ ബിസിനസ് വിപുലീകരണത്തിന് പിന്തുണ നല്‍കും.
ജൂലൈയില്‍ പണപ്പെരുപ്പം 6.7 ശതമാനമായി കുറഞ്ഞെങ്കിലും തുടര്‍ച്ചയായ ഏഴാം മാസവും സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യ പരിധിയായ 2-6
ശതമാനത്തിന് മുകളിലാണ് തുടരുന്നതെന്ന് മൂഡീസ് പറഞ്ഞു.