image

31 Aug 2022 11:48 PM GMT

Economy

വ്യാവസായിക തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം 5.78% ആയി കുറഞ്ഞു

MyFin Bureau

വ്യാവസായിക തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം 5.78% ആയി കുറഞ്ഞു
X

Summary

ഡെല്‍ഹി: ചില ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതിനാല്‍ വ്യാവസായിക തൊഴിലാളികളുടെ ചില്ലറ പണപ്പെരുപ്പം 2022 ജൂണിലെ 6.16 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 5.78 ശതമാനമായി കുറഞ്ഞുവെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ (ജൂലൈ 2021) ഇത് 5.26 ശതമാനമായിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം മുന്‍ മാസത്തെ 6.73 ശതമാനത്തില്‍ നിന്ന് 2022 ജൂലൈയില്‍ 5.96 ശതമാനം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ ഇത് 4.91 ശതമാനമായിരുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ലേബര്‍ ബ്യൂറോ, രാജ്യത്തെ […]


ഡെല്‍ഹി: ചില ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതിനാല്‍ വ്യാവസായിക തൊഴിലാളികളുടെ ചില്ലറ പണപ്പെരുപ്പം 2022 ജൂണിലെ 6.16 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 5.78 ശതമാനമായി കുറഞ്ഞുവെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ വര്‍ഷം ഇതേ മാസത്തില്‍ (ജൂലൈ 2021) ഇത് 5.26 ശതമാനമായിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം മുന്‍ മാസത്തെ 6.73 ശതമാനത്തില്‍ നിന്ന് 2022 ജൂലൈയില്‍ 5.96 ശതമാനം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ ഇത് 4.91 ശതമാനമായിരുന്നു.

തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ലേബര്‍ ബ്യൂറോ, രാജ്യത്തെ 88 വ്യാവസായിക പ്രാധാന്യമുള്ള കേന്ദ്രങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 317 വിപണികളില്‍ നിന്ന് ശേഖരിക്കുന്ന ചില്ലറ വിലയുടെ അടിസ്ഥാനത്തില്‍ എല്ലാ മാസവും വ്യാവസായിക തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃ വില സൂചിക (സിപിഐ-ഐഡബ്ല്യു) സമാഹരിക്കുന്നു.

88 കേന്ദ്രങ്ങളിലും അഖിലേന്ത്യാതലത്തിലും ഈ സൂചിക സമാഹരിക്കുകയും തൊട്ടടുത്ത മാസത്തെ അവസാന പ്രവൃത്തി ദിവസത്തില്‍ പുറത്തിറക്കുകയും ചെയ്യുന്നു.

2022 ജൂലൈയിലെ അഖിലേന്ത്യാ സിപിഐ-ഐഡബ്ല്യു 0.7 പോയിന്റ് വര്‍ധിച്ച് 129.9 പോയിന്റായി. 2022 ജൂണില്‍ ഇത് 129.2 പോയിന്റായിരുന്നു.