1 Sep 2022 2:45 AM GMT
Summary
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഓഹരിയിലുള്ള രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 6 ശതമാനം കുറഞ്ഞ് 16.59 ബില്യണ്‍ ഡോളറായതായി ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ (ഡിപിഐഐടി) കണക്കുകള്‍ വ്യക്തമാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17.56 ബില്യണ്‍ ഡോളറായിരുന്നു. മൊത്തം എഫ്ഡിഐ നിക്ഷേപം (ഇക്വിറ്റി നിക്ഷേപം, റീ-ഇന്‍വെസ്റ്റ്ഡ് വരുമാനം, മറ്റ് മൂലധനം എന്നിവ ഉള്‍പ്പെടുന്നവ) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 22.34 […]
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഓഹരിയിലുള്ള രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 6 ശതമാനം കുറഞ്ഞ് 16.59 ബില്യണ്‍ ഡോളറായതായി ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ (ഡിപിഐഐടി) കണക്കുകള്‍ വ്യക്തമാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17.56 ബില്യണ്‍ ഡോളറായിരുന്നു.
മൊത്തം എഫ്ഡിഐ നിക്ഷേപം (ഇക്വിറ്റി നിക്ഷേപം, റീ-ഇന്‍വെസ്റ്റ്ഡ് വരുമാനം, മറ്റ് മൂലധനം എന്നിവ ഉള്‍പ്പെടുന്നവ) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 22.34 ബില്യണ്‍ ഡോളറായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 22.52 ബില്യണ്‍ ഡോളറായിരുന്നു.
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ $5.7 ബില്യണ്‍ എഫ്ഡിഐയുമായി സിംഗപ്പൂര്‍ മികച്ച നിക്ഷേപകരായി ഉയര്‍ന്നു. മൗറീഷ്യസ് ($2.4 ബില്യണ്‍), യുഎഇ ($2.2 ബില്യണ്‍), യുഎസ് ($1.5 ബില്യണ്‍), നെതര്‍ലന്‍ഡ് ($1 ബില്യണ്‍), ജപ്പാന്‍ ($851 മില്യണ്‍) എന്നിവ തൊട്ടുപിന്നിലുണ്ട്.
കംപ്യൂട്ടര്‍ സോഫ്റ്റ് വെയർ, ഹാർഡ് വെയർ മേഖല അവലോകന കാലയളവില്‍ 3.5 ബില്യണ്‍ ഡോളറിന്റെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം ആകര്‍ഷിച്ചു.
2.6 ബില്യണ്‍ സേവനങ്ങള്‍, 2 ബില്യണ്‍ ഡോളറോടെ വ്യാപാരം, 960 ദശലക്ഷം ഡോളറോടെ രാസവസ്തുക്കള്‍, 691 ദശലക്ഷംഡോളറോടെ ഓട്ടോമൊബൈല്‍ വ്യവസായം, 680 മില്യണ്‍ ഡോളറോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പിന്നിലുണ്ട്.