image

31 Aug 2022 5:01 AM GMT

Investments

അംഗീകാരമില്ലാതെ നിക്ഷേപനിര്‍ദേശം പാടില്ല, വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കി സെബി

MyFin Desk

അംഗീകാരമില്ലാതെ നിക്ഷേപനിര്‍ദേശം പാടില്ല, വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കി സെബി
X

Summary

  ഡെല്‍ഹി: മാര്‍ക്കറ്റ് റെഗുലേറ്ററുടെ അനുമതിയില്ലാതെ ഉപദേശക സേവനങ്ങള്‍ നല്‍കിയതിന് രണ്ട് വ്യക്തികളെയും രണ്ട് സ്ഥാപനങ്ങളെയും സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി വിലക്കി. കോര്‍ ഇന്‍വെസ്റ്റ്‌മെന്റിനെയും (പ്രൊപ്രൈറ്റര്‍ ദീപക് ബാംനെ) കോര്‍ ഗ്രൂപ്പിനെയും (പ്രൊപ്രൈറ്റര്‍ മത്വാര്‍ മെഹ്‌റ) മൂന്ന് വര്‍ഷത്തേക്കാണ് സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് സെബി വിലക്കിയത്. നിക്ഷേപത്തിന്റെ കാര്യത്തില്‍ പണം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ സെബിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം. സെബി ഈ വിഷയത്തില്‍ പരിശോധന നടത്തുകയും സ്ഥാപനങ്ങള്‍ക്കെതിരെ 2019 നവംബര്‍ 26-ന് […]


ഡെല്‍ഹി: മാര്‍ക്കറ്റ് റെഗുലേറ്ററുടെ അനുമതിയില്ലാതെ ഉപദേശക സേവനങ്ങള്‍ നല്‍കിയതിന് രണ്ട് വ്യക്തികളെയും രണ്ട് സ്ഥാപനങ്ങളെയും സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി വിലക്കി. കോര്‍ ഇന്‍വെസ്റ്റ്‌മെന്റിനെയും (പ്രൊപ്രൈറ്റര്‍ ദീപക് ബാംനെ) കോര്‍ ഗ്രൂപ്പിനെയും (പ്രൊപ്രൈറ്റര്‍ മത്വാര്‍ മെഹ്‌റ) മൂന്ന് വര്‍ഷത്തേക്കാണ് സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് സെബി വിലക്കിയത്. നിക്ഷേപത്തിന്റെ കാര്യത്തില്‍ പണം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ സെബിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം.

സെബി ഈ വിഷയത്തില്‍ പരിശോധന നടത്തുകയും സ്ഥാപനങ്ങള്‍ക്കെതിരെ 2019 നവംബര്‍ 26-ന് കാര്യം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. കൂടാതെ നിക്ഷേപ ഉപദേഷ്ടാവും ഗവേഷണ അനലിസ്റ്റുമായി തുടരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ സെബി ഇവരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളില്‍ നിന്ന് വിലക്കി. സെബിയില്‍ നിന്നും നിക്ഷേപ ഉപദേശത്തിനുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാതെ ഇരു സ്ഥാപനങ്ങളും അവയുടെ ഉടമസ്ഥരും നിക്ഷേപ നിര്‍ദേശ സേവനങ്ങള്‍ നല്‍കി് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ ചട്ടങ്ങള്‍ ലംഘിച്ചതായി റെഗുലേറ്റര്‍ കണ്ടെത്തി.

സ്ഥാപനങ്ങള്‍ പ്രഥമദൃഷ്ട്യാ പിരിച്ചെടുത്ത തുക 76.23 ലക്ഷം രൂപയാണെന്ന് സെബി ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ ഫീസായി നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം മൂന്ന് മാസത്തിനകം റീഫണ്ട് ചെയ്യാനും റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചു.