image

31 Aug 2022 2:25 AM GMT

Power

വൈദ്യുതി മേഖല സ്വകാര്യവത്കരണം കേരളത്തെ ഇരുട്ടിലാഴ്ത്തും: ജീവനക്കാർ

Swathy S Kumar

വൈദ്യുതി മേഖല സ്വകാര്യവത്കരണം കേരളത്തെ ഇരുട്ടിലാഴ്ത്തും: ജീവനക്കാർ
X

Summary

തിരുവനന്തപുരം: വൈദ്യുതി മേഖല സ്വകാര്യവത്കരണത്തെ ശക്തമായി എതിർക്കുമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) ജീവനക്കാർ. കേരളത്തിലെ മുഴുവൻ ജനങ്ങളേയും ബാധിക്കുന്ന ഗുരുതരമായ ഈ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെടുന്നു. സ്വകാര്യവത്കരണം നടന്നാൽ പെട്രോൾ വില പോലെ വൈദ്യുതിക്കും അടിക്കടി വില ഉയരുമോ എന്ന ഭയമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഊർജ്ജ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ പാസാകുന്നതോടെ കേരളത്തിലെ വൈദ്യുതി വിതരണ രംഗം അടിമുടി മാറുമെന്നാണ് പരക്കെയുള്ള അഭിപ്രായം. "കേരളത്തിനു […]


തിരുവനന്തപുരം: വൈദ്യുതി മേഖല സ്വകാര്യവത്കരണത്തെ ശക്തമായി എതിർക്കുമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) ജീവനക്കാർ. കേരളത്തിലെ മുഴുവൻ ജനങ്ങളേയും ബാധിക്കുന്ന ഗുരുതരമായ ഈ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെടുന്നു. സ്വകാര്യവത്കരണം നടന്നാൽ പെട്രോൾ വില പോലെ വൈദ്യുതിക്കും അടിക്കടി വില ഉയരുമോ എന്ന ഭയമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഊർജ്ജ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ പാസാകുന്നതോടെ കേരളത്തിലെ വൈദ്യുതി വിതരണ രംഗം അടിമുടി മാറുമെന്നാണ് പരക്കെയുള്ള അഭിപ്രായം.

"കേരളത്തിനു പുറത്തു പല സംസ്ഥാനങ്ങളിലും വൈദ്യുതി വിതരണത്തിൽ സ്വകാര്യ കമ്പനികൾ ഇപ്പോൾത്തന്നെ പ്രവർത്തിക്കുന്നുണ്ട്. പെട്രോളിയം ഉൽപന്നങ്ങൾ പോലെ, വൈദ്യുതിയുടെ വില നിർണയ അധികാരം ഇനി പൂർണമായും വിപണിയെ അടിസ്ഥാനമാക്കിയാകും. വൈദ്യുതി ഒരു ഉൽപന്നമാണെന്നും ഉൽപന്നത്തിന്റെ വിപണനത്തിനു ബാധകമായ എല്ലാ വ്യവസ്ഥകളും വൈദ്യുതിക്കും ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്,” കെഎസ്ഇബി ഓഫീസേഴ്സ് അസ്സോസിയേഷനിലെ ഒരു ഉന്നത നേതാവ് അഭിപ്രായപ്പെട്ടു.

ഇത് കേരളത്തിലെ വൈദ്യുതി ഉപയോഗിക്കുന്ന മുഴുവൻ ജനങ്ങളേയും ബാധിക്കുന്ന വിഷയമാണ്. ഇതിനെതിരെ വൈദ്യുതി ബോർഡ് ജീവനക്കാർ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“ഈ നിയമം നിലവിൽ വരുന്നതോടെ ഡാമുകളുടെ നിയന്ത്രണവും കേരളത്തിന് നഷ്ടമാകും. ഇതോടെ, വൈദ്യുതി ജീവനക്കാർ മാത്രമല്ല ഡാമിൽ ജോലിചെയ്യുന്നവരും അവരെ ആശ്രയിച്ച് ജീവിക്കുന്നരും പുറത്താക്കപ്പെടും. കുറഞ്ഞത് 300-350 ലധികം ആളുകളുടെ ജോലി നഷ്ടപ്പെടും,” അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നിലവിൽ 1400 കോടിയിലധികം രൂപ വാർഷിക ലാഭം ഉണ്ടായിട്ടും കെഎസ്ഇബി നഷ്ടത്തിൽ എന്നാണ് പ്രചരണം. അതിന് പരിഹാരമായി സ്വകാര്യ കമ്പനികൾ പറയുന്നത് 2400 കോടിയുടെ സോളാർ പ്രൊജക്ടുകളും, വിൻഡ് മില്ലുകളും ഇടുക്കിയിലും പാലക്കാട്ടും സ്ഥാപിക്കാമെന്നും, കളമശ്ശേരിയിൽ ഊർജ്ജം സംരക്ഷണ കേന്ദ്രം പണികഴിപ്പിക്കുമെന്നും അതുവഴി ലാഭ വിഹിതം നൽകാമെന്നുമാണ്. കാറ്റിലൂടെയും, സൗരോർജ്ജത്തിലൂടെയുമുള്ള വൈദ്യുതി ഉത്പാദനം വർധിപ്പിക്കേണ്ടതുണ്ടെന്ന നിലപാട് കൈക്കൊണ്ടാണ് കേന്ദ്രം ഇതിനു മുൻകൈ എടുക്കുന്നത്. എന്നാൽ അതിന് വേണ്ടി കേരളത്തിലെ ഡാമുകൾ ഇരുപത്തിയഞ്ചു വർഷത്തേക്ക് സ്വകാര്യ വ്യക്തികൾക്ക് എഴുതി കൊടുത്താൽ നേരിടേണ്ടി വരുന്ന നഷ്ടം ഭീതി ഉണർത്തുന്നതാണ്. കെഎസ്ഇബി ഇന്ന് നേരിടുന്നത് കോടികളുടെ കടങ്ങളും, ബാധ്യതകളുമാണ്. എന്നിരുന്നാലും ഇതൊക്കെ നികത്താനുള്ള മാർഗ്ഗം ഇതല്ല എന്നാണ് ജീവനക്കാർ പറയുന്നത്.

കെ എസ്ഇബി സ്വകാര്യവത്കരണം

കഴിഞ്ഞമാസം വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി വൈദ്യുതി താരിഫ് കൂട്ടണമെന്നും കെഎസ്ഇബി നഷ്ടത്തിലാണെന്നും അറിയിച്ചു. 1400 കോടി രൂപ ലാഭം ലഭിച്ചിട്ടും നഷ്ടമാകുന്നത് എങ്ങനെ എന്നായിരുന്നു അന്ന് ഉയർന്ന ചോദ്യം. സ്വകാര്യവത്കരിക്കാൻ വേണ്ടി സഞ്ചിത നഷ്ടം ചൂണ്ടി കാണിക്കരുത് എന്നാണ് ജീവനക്കാർ പറയുന്നത്.

കേരളമൊഴികെ മറ്റെല്ലാം സംസ്ഥാനങ്ങളും വൈദ്യുതി ബോർഡുകൾ സ്വകാര്യവത്കരിക്കരിച്ചിട്ടുണ്ട്. അതുപോലെ കേരളത്തിലും നടപ്പാക്കാൻ ദീർഘനാളായി പല കേന്ദ്രങ്ങൾ പ്രവർത്തനം നടത്തുന്നുണ്ട്.

നഷ്ടം വന്നത് എങ്ങനെ?

ജലം സമൃദ്ധമായി ഉള്ള കേരള സംസ്ഥാനത്ത് നിരവധി ഡാമുകളിൽ വൈദ്യുതി ഉൽപ്പാദനം നടക്കുന്നുണ്ട്. ഉൽപ്പാദനം, സംരക്ഷണം, വിതരണം എന്നിവയാണ് കെഎസ്ഇബിയുടെ പ്രധാന പ്രവർത്തനങ്ങൾ. വിതരണം സംബന്ധമായാണ് കടങ്ങൾ ഉണ്ടാത്. അതിൽ പ്രധാനം പൂട്ടിയ ഫാക്ടറികൾ അടയ്ക്കാതെ പോയ വൈദ്യുതിയുടെ വൻ ബില്ലുകൾ തന്നെയാണ്. ഒടുവിൽ അതെല്ലാം കിട്ടാക്കടമായി എഴുതിത്തള്ളി. നിരവധി സ്ഥലത്തു വൈദ്യുതി മോഷണം സംഭവിക്കുന്നു. കൃത്യമായ റീഡിങ് എടുക്കാതെ പലയിടത്തും നിന്നും പണം ലഭിക്കാതെയായി. കാലഹരണപ്പെട്ട മീറ്ററുകൾ മാറ്റി വയ്ക്കാത്തതു കൊണ്ട് റീഡിങ് കൃത്യമായി ലഭിക്കാതെയായി. ഇടക്കാലത്തു തെറ്റായ റീഡിങ്ങും അതിനെ തുടർന്നുള്ള പരാതികളും നിരവധി ആയിരുന്നു. വിതരണസംബന്ധമായ വീഴ്ചകൾ ആണ് കെഎസ്ഇ യെ നഷ്ടത്തിലാക്കിയത്.

സ്വകാര്യവത്കരണത്തിൻറെ പരിണത ഫലം?

സ്വകാര്യവത്കരിച്ചാൽ, കമ്മീഷൻ ഇനത്തിൽ ഒരു തുക ലഭിക്കും എന്നല്ലാതെ എത്ര മെഗാവാട്ട് വൈദുതി ഉൽപ്പാദിപ്പിക്കും? അത് അന്യ സംസ്ഥാനങ്ങൾക്ക് വിൽക്കുമോ? ജലസ്രോതസ്സ് മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കുമോ? എന്നൊന്നും ഇതേവരെ വ്യക്തമല്ല. കാർഷിക ആവശ്യത്തിന് സൗജന്യമായി നൽകുന്ന വൈദ്യുതി നിർത്തലാക്കിയാൽ എന്താകും കർഷകരുടെ അവസ്ഥ എന്ന ആശങ്ക അവർ പങ്കു വയ്ക്കുന്നു. കേരളത്തിൽ ബി പി എൽ, ലൈഫ് ഭവന പദ്ധതി തുടങ്ങിയ മേഖലയിൽ പെട്ടവർക്ക് മീറ്റർ സൗജന്യമായി നൽകാറുണ്ട്. അങ്ങനെ പലതരം സൗജന്യങ്ങൾ നിർത്താൻ തീരുമാനം എടുത്താൽ ജനങ്ങൾക്ക് അത് എങ്ങനെ സ്വീകാര്യമാകും എന്ന ഭയവും സാധരണക്കാരെ അലട്ടുന്നുണ്ട്.