image

30 Aug 2022 8:00 PM GMT

Economy

ജൂൺ പാദത്തിൽ ഇന്ത്യന്‍ കമ്പനികള്‍ക്ക് 39 ശതമാനം വരുമാന മുന്നേറ്റം

Agencies

ജൂൺ പാദത്തിൽ ഇന്ത്യന്‍ കമ്പനികള്‍ക്ക് 39 ശതമാനം വരുമാന മുന്നേറ്റം
X

Summary

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ വരുമാനത്തില്‍ 39 ശതമാനം മുന്നേറ്റം. അതേസമയം അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവും, പണപ്പെരുപ്പവും കാരണം പ്രവര്‍ത്തന മാര്‍ജിന്‍ 213 ബേസിസ് പോയിന്റ് കുറഞ്ഞു 17.7 ശതമാനത്തിലെത്തി. യുക്രൈൻ-റഷ്യ യുദ്ധം സൃഷ്ടിച്ച വിതരണ ശൃംഖലയിലെ തടസ്സങ്ങളാണ് മാര്‍ജിന്‍ ഇടിയാൻ കാരണമായി കണക്കാക്കുന്നത്. രണ്ടാം പകുതിയില്‍ നിന്ന് മാര്‍ജിന്‍ വീണ്ടെടുക്കുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 620 ഓളം കമ്പനികള്‍ 39.1 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. വില […]


മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ വരുമാനത്തില്‍ 39 ശതമാനം മുന്നേറ്റം. അതേസമയം അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവും, പണപ്പെരുപ്പവും കാരണം പ്രവര്‍ത്തന മാര്‍ജിന്‍ 213 ബേസിസ് പോയിന്റ് കുറഞ്ഞു 17.7 ശതമാനത്തിലെത്തി. യുക്രൈൻ-റഷ്യ യുദ്ധം സൃഷ്ടിച്ച വിതരണ ശൃംഖലയിലെ തടസ്സങ്ങളാണ് മാര്‍ജിന്‍ ഇടിയാൻ കാരണമായി കണക്കാക്കുന്നത്. രണ്ടാം പകുതിയില്‍ നിന്ന് മാര്‍ജിന്‍ വീണ്ടെടുക്കുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

620 ഓളം കമ്പനികള്‍ 39.1 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. വില സമ്മര്‍ദം ആദ്യ പാദത്തില്‍ തുടരുകയും മാര്‍ജിനുകളെ ബാധിക്കുകയും ചെയ്തു.

ഹോട്ടലുകള്‍, ഊര്‍ജ്ജം, റീട്ടെയ്ല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെ വരമാനത്തില്‍ കാര്യമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

എയര്‍ലൈന്‍സ്, കണ്‍സ്ട്രക്ഷന്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയ മേഖലകളില്‍ വരുമാനം ഇടിഞ്ഞു. എണ്ണ, വാതകം, ഊര്‍ജം, ഹോട്ടലുകള്‍ തുടങ്ങിയ ഊര്‍ജ-അധിഷ്ഠിത മേഖലകളിലാണ് തുടര്‍ച്ചയായ വളര്‍ച്ച പ്രകടമായത്. എല്ലാ മേഖലകളിലും ട്രെന്‍ഡുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

കൊവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷമുള്ള ആവശ്യകത വര്‍ധിച്ചത്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മിക്ക ഉത്പന്നങ്ങളുടെയും പ്രത്യേകിച്ച് ലോഹങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. ഇത് സമീപല കാല വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കിലേക്ക് നയിച്ചതായി ഏജന്‍സിയുടെ വൈസ് പ്രസിഡന്റും കോ-ഗ്രൂപ്പ് ഹെഡുമായ കിഞ്ചല്‍ ഷാ അഭിപ്രായപ്പെട്ടു.