30 Aug 2022 3:30 AM GMT
Summary
ഡെല്‍ഹി: വാറണ്ടുകള്‍ ഓഹരികളാക്കി മാറ്റുന്നത് സംബന്ധിച്ച മുന്‍ ഉത്തരവിലെ അവ്യക്തത പരിഹരിക്കാന്‍ അദാനി ഗ്രൂപ്പും എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി) സമീപിച്ചു. ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗില്‍ 99.99 ശതമാനം ഓഹരിയുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യലിന് (വിസിപിഎല്‍) ന്റെ ഏറ്റെടുക്കലിലൂടെ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായി ഓഗസ്റ്റ് 23ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം സെബിയുടെ അനുമതിയില്ലാതെ ഇടപാട് മുന്നോട്ട് പോകാനാകില്ലെന്ന് മീഡിയ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാര്‍ വ്യക്തമാക്കി. […]
ഡെല്‍ഹി: വാറണ്ടുകള്‍ ഓഹരികളാക്കി മാറ്റുന്നത് സംബന്ധിച്ച മുന്‍ ഉത്തരവിലെ അവ്യക്തത പരിഹരിക്കാന്‍ അദാനി ഗ്രൂപ്പും എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി) സമീപിച്ചു.
ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗില്‍ 99.99 ശതമാനം ഓഹരിയുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യലിന് (വിസിപിഎല്‍) ന്റെ ഏറ്റെടുക്കലിലൂടെ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായി ഓഗസ്റ്റ് 23ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം സെബിയുടെ അനുമതിയില്ലാതെ ഇടപാട് മുന്നോട്ട് പോകാനാകില്ലെന്ന് മീഡിയ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാര്‍ വ്യക്തമാക്കി.
2020 നവംബര്‍ 27 ന് പാസാക്കിയ ഉത്തരവില്‍ എന്‍ഡിടിവി സ്ഥാപകരായ രാധിക റോയിയെയും പ്രണോയ് റോയിയെയും രണ്ട് വര്‍ഷത്തേക്ക് സെബി സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഈ സമയപരിധി നവംബര്‍ 26 ന് അവസാനിക്കും.
നിയന്ത്രണങ്ങള്‍ ഇപ്പോഴും പ്രാബല്യത്തില്‍ ഉള്ളതിനാല്‍, വാറന്റുകളിലെ പരിവര്‍ത്തന സാധ്യത ഉപയോഗിക്കുന്നതിന് വിസിപിഎല്‍-ന് സെബിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് എന്‍ഡിടിവി സ്ഥാപകര്‍ പറഞ്ഞു. ഈ വിഷയത്തില്‍ വ്യക്തതക്കായാണ് ഇരു പക്ഷവും സെബിയെ സമീപിച്ചിരിക്കുന്നത്.
എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സ്, വിസിപിഎല്ലില്‍ നിന്ന് നേടിയ തിരിച്ചടക്കാത്ത വായ്പയാണ് ഏറ്റെടുക്കലിന് പിന്നിലെ പ്രധാന ഘടകം.
2009-10 ൽ ആര്‍ആര്‍പിആര്‍ 403.85 കോടി രൂപ വായ്പ എടുത്തതിനു ബദലായി വാറണ്ട് ഇറക്കിയിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ ആര്‍ആര്‍പിആര്‍-ൽ 99.9 ശതമാനം ഓഹരി വിസിപിഎല്ലിനു ലഭിക്കുമെന്നായിരുന്നു വ്യവസ്ഥ.
പിന്നീടാണ് അദാനി ഗ്രൂപ്പ് വിസിപിഎല്‍ ഏറ്റെടുത്തത്.