30 Aug 2022 1:36 AM
Summary
മുംബൈ: ഒറ്റപ്പാലം അര്‍ബന്‍ സഹകരണ ബാങ്ക് ഉള്‍പ്പടെ എട്ട് ബാങ്കുകള്‍ക്ക് മേല്‍ പിഴയീടാക്കി ആര്‍ബിഐ. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ പാലിക്കാത്തതാണ് കാരണം. വിശാഖപട്ടണം സഹകരണ ബാങ്ക് (55 ലക്ഷം രൂപ), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്- കൈലാസപുരം, തിരുച്ചിറപ്പള്ളി, തമിഴ്നാട് (10 ലക്ഷം രൂപ), ഒറ്റപ്പാലം അര്‍ബന്‍ സഹകരണ ബാങ്ക് (5 ലക്ഷം രൂപ), ദാറുസ്സലാം അര്‍ബന്‍ സഹകരണ ബാങ്ക് ഹൈദരാബാദ്, നെല്ലൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് - ആന്ധ്രാപ്രദേശ് (10 ലക്ഷം രൂപ), […]
മുംബൈ: ഒറ്റപ്പാലം അര്‍ബന്‍ സഹകരണ ബാങ്ക് ഉള്‍പ്പടെ എട്ട് ബാങ്കുകള്‍ക്ക് മേല്‍ പിഴയീടാക്കി ആര്‍ബിഐ. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ പാലിക്കാത്തതാണ് കാരണം. വിശാഖപട്ടണം സഹകരണ ബാങ്ക് (55 ലക്ഷം രൂപ), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്- കൈലാസപുരം, തിരുച്ചിറപ്പള്ളി, തമിഴ്നാട് (10 ലക്ഷം രൂപ), ഒറ്റപ്പാലം അര്‍ബന്‍ സഹകരണ ബാങ്ക് (5 ലക്ഷം രൂപ), ദാറുസ്സലാം അര്‍ബന്‍ സഹകരണ ബാങ്ക് ഹൈദരാബാദ്, നെല്ലൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് - ആന്ധ്രാപ്രദേശ് (10 ലക്ഷം രൂപ), കാക്കിനഡ ടൗണ്‍ സഹകരണ ബാങ്ക് - ഈസ്റ്റ് ഗോദാവരി, ആന്ധ്രാ പ്രദേശ് (10 ലക്ഷം രൂപ) എന്നിവയാണ് ആര്‍ബിഐ പിഴ ചുമത്തിയ പ്രധാന സഹകരണ ബാങ്കുകള്‍.
കേന്ദ്രപാരാ അര്‍ബന്‍ സഹകരണ ബാങ്ക്, നാഷണല്‍ അര്‍ബന്‍ സഹകരണ ബാങ്ക് - ഉത്തര്‍പ്രദേശ് എന്നീ ബാങ്കുകള്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
'വരുമാനം തിരിച്ചറിയല്‍, ആസ്തി വര്‍ഗ്ഗീകരണം, പ്രൊവിഷനിംഗ്', ഭവന പദ്ധതികള്‍ക്കുള്ള ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് വിശാഖപട്ടണം കോ-ഓപ്പറേറ്റീവ് ബാങ്കിന് 55 ലക്ഷം രൂപ പിഴ ചുമത്തിയതെന്നും ആര്‍ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്. തൊടുപുഴ അർബൻ കോ ഒാപ്പോറേറ്റീവ് ബാങ്കിന് ആര്‍ബിഐ കഴിഞ്ഞ ആഴ്ച പിഴയിട്ടിരുന്നു.