image

30 Aug 2022 10:00 AM GMT

Infra

ഷിപ്പിംഗ് കോർപറേഷൻ വില്പന നാലാം പാദത്തിൽ നടന്നേക്കും

MyFin Bureau

ഷിപ്പിംഗ് കോർപറേഷൻ വില്പന നാലാം പാദത്തിൽ നടന്നേക്കും
X

Summary

ഡെല്‍ഹി: ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്‌സിഐ) സ്വകാര്യവത്കരണത്തിനുള്ള സാമ്പത്തിക ബിഡുകള്‍ മാര്‍ച്ച് പാദത്തില്‍ സര്‍ക്കാര്‍ ക്ഷണിക്കുമെന്ന് സൂചന. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 65,000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരുന്നു. എസ് സിഐയുടെ പ്രാധാന്യമില്ലാത്ത ആസ്തികള്‍ (നോണ്‍-കോര്‍ അസറ്റ്‌സ്) ഒഴിവാക്കുന്നതിനുള്ള പദ്ധതിയ്ക്ക് കമ്പനി കഴിഞ്ഞ മെയ് മാസം അംഗീകാരം നല്‍കിയിരുന്നു. എല്ലാ നോണ്‍ കാര്‍ ആസ്തികളും പുതിയ കമ്പനിയായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലാന്‍ഡ് ആന്‍ഡ് […]


ഡെല്‍ഹി: ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്‌സിഐ) സ്വകാര്യവത്കരണത്തിനുള്ള സാമ്പത്തിക ബിഡുകള്‍ മാര്‍ച്ച് പാദത്തില്‍ സര്‍ക്കാര്‍ ക്ഷണിക്കുമെന്ന് സൂചന.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 65,000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരുന്നു.

എസ് സിഐയുടെ പ്രാധാന്യമില്ലാത്ത ആസ്തികള്‍ (നോണ്‍-കോര്‍ അസറ്റ്‌സ്) ഒഴിവാക്കുന്നതിനുള്ള പദ്ധതിയ്ക്ക് കമ്പനി കഴിഞ്ഞ മെയ് മാസം അംഗീകാരം നല്‍കിയിരുന്നു.

എല്ലാ നോണ്‍ കാര്‍ ആസ്തികളും പുതിയ കമ്പനിയായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലാന്‍ഡ് ആന്‍ഡ് അസറ്റ്‌സ് ലിമിറ്റഡിലേക്ക് (എസ്‌സിഐഎല്‍എഎല്‍) മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. മുംബൈയിലെ ഷിപ്പിംഗ് ഹൗസും പൊവായിലെ മാരിടൈം ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും (എംടിഐ) പുതിയ കമ്പനിയ്ക്ക് കീഴില്‍ വരും.

2022 മാര്‍ച്ച് 31 വരെ വിഭജനത്തിനായി കൈവശം വെച്ചിരിക്കുന്ന കമ്പനിയുടെ നോണ്‍-കോര്‍ ആസ്തികളുടെ മൂല്യം 2,392 കോടി രൂപയാണ്. 2021 മാര്‍ച്ചില്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനായി സര്‍ക്കാരിന് ഒന്നിലധികം ബിഡുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ നടപടികള്‍ വൈകുകയാണ്.

ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍വെസസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) 2020 ഡിസംബറില്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിന് താല്പര്യം കാണിച്ചിരുന്നു. 2020 നവംബറില്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്റെ വിഭജനത്തിന് കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു.

ഈ സാമ്പത്തിക വർഷം ഇതുവരെ 24,544 കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിച്ചിട്ടുണ്ട്.