image

29 Aug 2022 2:33 AM GMT

Banking

പേയ്മെൻറ് ആപ്പുകളെ വെട്ടിലാക്കി എന്‍പിസിഐ, ഫീസ് പാടില്ലെന്ന് നിർദേശം

MyFin Desk

പേയ്മെൻറ് ആപ്പുകളെ വെട്ടിലാക്കി എന്‍പിസിഐ, ഫീസ് പാടില്ലെന്ന് നിർദേശം
X

Summary

  മുംബൈ: ബില്ലുകള്‍ അടയ്ക്കുന്നതിന് ഇനി മുതല്‍ പ്ലാറ്റ്ഫോം ഫീ ഈടാക്കാന്‍ പാടില്ലെന്ന് പേയ്മെന്റ് ആപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഭാരത് ബില്‍ പേയ്മെന്റ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പേയ്മെന്റ് ഇനങ്ങളിന്മേലാകും ഇത് ബാധകമാകുക എന്നും എന്‍പിസിഐ ഇറക്കിയ നിര്‍ദ്ദേശങ്ങളിലുണ്ട്. രാജ്യത്തെ ബില്‍ പേയ്മെന്റ് ചാര്‍ജ്ജുകള്‍ സംബന്ധിച്ച് ആര്‍ബിഐ അറിയിപ്പിറക്കാനിരിക്കെയാണ് എന്‍പിസിഐയുടെ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഫോണ്‍ റീച്ചാര്‍ജ്ജിംഗ് ഉള്‍പ്പടെയുള്ള ബില്‍ പേയ്‌മെന്റുകള്‍ക്ക് പ്ലാറ്റ്‌ഫോം ഫീ ഈടാക്കാനുള്ള നീക്കത്തിലാണ് കമ്പനികളെന്ന് ഏതാനും ആഴ്ച്ച […]


മുംബൈ: ബില്ലുകള്‍ അടയ്ക്കുന്നതിന് ഇനി മുതല്‍ പ്ലാറ്റ്ഫോം ഫീ ഈടാക്കാന്‍ പാടില്ലെന്ന് പേയ്മെന്റ് ആപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഭാരത് ബില്‍ പേയ്മെന്റ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പേയ്മെന്റ് ഇനങ്ങളിന്മേലാകും ഇത് ബാധകമാകുക എന്നും എന്‍പിസിഐ ഇറക്കിയ നിര്‍ദ്ദേശങ്ങളിലുണ്ട്. രാജ്യത്തെ ബില്‍ പേയ്മെന്റ് ചാര്‍ജ്ജുകള്‍ സംബന്ധിച്ച് ആര്‍ബിഐ അറിയിപ്പിറക്കാനിരിക്കെയാണ് എന്‍പിസിഐയുടെ നിര്‍ദ്ദേശം വന്നിരിക്കുന്നത്.

ഫോണ്‍ റീച്ചാര്‍ജ്ജിംഗ് ഉള്‍പ്പടെയുള്ള ബില്‍ പേയ്‌മെന്റുകള്‍ക്ക് പ്ലാറ്റ്‌ഫോം ഫീ ഈടാക്കാനുള്ള നീക്കത്തിലാണ് കമ്പനികളെന്ന് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി നല്‍കുന്ന സേവനത്തിന് ജിഎസ്ടി ഉള്‍പ്പടെ പേയ്‌മെന്റ് കമ്പനികള്‍ ഈടാക്കുന്ന തുകയാണിത്. ആപ്പ് വഴിയുള്ള പേയ്‌മെന്റ് പരാജയപ്പെട്ടാല്‍ ഈ തുക നിങ്ങള്‍ക്ക് റീഫണ്ടായി ലഭിക്കും. ഇപ്പോള്‍ ലഭിക്കുന്ന സൂചനപ്രകാരം ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്നതിന് പേടിഎം ആപ്പില്‍ നിന്നും ഒരു രൂപയും ഫോണ്‍ പേ രണ്ട് രൂപയും ഇത്തരത്തില്‍ പ്ലാറ്റ്‌ഫോം ഫീ ഈടാക്കിയേക്കുമെന്നാണ്.

എന്നാല്‍ ഇത്തരത്തില്‍ എല്ലാവരില്‍ നിന്നും പ്ലാറ്റ്‌ഫോം ഫീ ഈടാക്കുമോ അതോ തിരഞ്ഞെടുത്ത ഉപഭോക്താക്കളില്‍ നിന്നും മാത്രമാണോ എന്നതില്‍ വ്യക്തത വന്നിരുന്നില്ല. പേടിഎം ആപ്പിലൂടെ വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ അഞ്ച് രൂപ വരെ പ്ലാറ്റ്‌ഫോം ഫീയായി ഈടാക്കുന്നുണ്ട്. ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ പേയില്‍ ഇത്തരത്തില്‍ പ്ലാറ്റ്‌ഫോം ഫീ ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്‍പിസിഐയുടെ നിര്‍ദ്ദേശം വന്നതോടെ രാജ്യത്തെ പേയ്മെന്റ് ആപ്പുകള്‍ വെട്ടിലായിരിക്കുകയാണ്. കമ്പനികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കാനുള്ള സാധ്യതയും ഇപ്പോഴുണ്ട്.