29 Aug 2022 4:04 AM
Summary
മുംബൈ: രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിനായി റിലയന്‍സ് ജിയോ 2 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. ദീപാവലിയോടെ മെട്രോ നഗരങ്ങളില്‍ 5ജി എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗം (എജിഎം) ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ചു. പല സുപ്രധാന തീരുമാനങ്ങളും ഈ യോഗത്തിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നതിനായി നിലവിലുള്ള 4ജി നെറ്റ്വര്‍ക്ക് […]
മുംബൈ: രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിനായി റിലയന്‍സ് ജിയോ 2 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. ദീപാവലിയോടെ മെട്രോ നഗരങ്ങളില്‍ 5ജി എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗം (എജിഎം) ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ചു. പല സുപ്രധാന തീരുമാനങ്ങളും ഈ യോഗത്തിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു.
അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നതിനായി നിലവിലുള്ള 4ജി നെറ്റ്വര്‍ക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനു പകരം പ്രത്യേക 5ജി ഉപകരണങ്ങള്‍ വിന്യസിച്ചുവെന്നും മുകേഷ് അംബാനി വ്യക്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45ാം വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോള പ്രതിസന്ധിക്കിടയിലും വളര്‍ച്ചയുടെയും സുസ്ഥിരതയുടെയും വിളക്കുമാടമായി ഇന്ത്യ നിലകൊള്ളുന്നുവെന്ന് മുകേഷ് അംബാനി. വാര്‍ഷിക പൊതുയോഗത്തിനിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകം കൊവിഡ് മഹാമാരിയെ ഏറെക്കുറെ മറികടന്നു കഴിഞ്ഞു. എന്നിരുന്നാലും, ചില രാഷ്ട്രങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളും ആഗോള റിസ്‌ക് ഘടകങ്ങളും കാരണം അനിശ്ചിതത്വമുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധനം, ഭക്ഷണം, വളം എന്നിവയുടെ വിലവര്‍ധന എല്ലാവരേയും ബാധിക്കുന്നു. ഉയര്‍ന്ന പണപ്പെരുപ്പവും വിതരണ തടസ്സങ്ങളും ആഗോള മാന്ദ്യത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 ഡിസംബര്‍ വരെയുള്ള 18 മാസ കാലയളവിനുള്ളില്‍ ഇന്ത്യ മുഴുവന്‍ ഇത് ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ റിലയന്‍സാകും അതിവേഗത്തില്‍ 5ജി സേവനം നടപ്പിലാക്കുന്ന കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി.