27 Aug 2022 6:17 AM GMT
Summary
ഡെല്‍ഹി: കാനഡയിലേക്ക് വിസ ലഭിക്കാൻ നേരിടുന്ന കാലതാമസം മൂലം സമയത്ത് ക്ലാസ്സുകളിൽ ചേരാൻ കഴിയുന്നില്ലെന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ. കാനഡിയിലെ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിച്ചിട്ടും സമയത്ത് അവിടെ എത്തിചേരാൻ കഴിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ. എന്നാൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അപേക്ഷകള്‍ വേഗത്തിലാക്കണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചതായി ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. വിസയില്‍ കാലതാമസം വരുന്നത് ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ബാധിച്ചിരിക്കുന്നത്. വിസയ്ക്കുള്ള അപ്പോയ്ന്റ്‌മെന്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണം കനേഡിയന്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. […]
ഡെല്‍ഹി: കാനഡയിലേക്ക് വിസ ലഭിക്കാൻ നേരിടുന്ന കാലതാമസം മൂലം സമയത്ത് ക്ലാസ്സുകളിൽ ചേരാൻ കഴിയുന്നില്ലെന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ. കാനഡിയിലെ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിച്ചിട്ടും സമയത്ത് അവിടെ എത്തിചേരാൻ കഴിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ. എന്നാൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അപേക്ഷകള്‍ വേഗത്തിലാക്കണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചതായി ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. വിസയില്‍ കാലതാമസം വരുന്നത് ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ബാധിച്ചിരിക്കുന്നത്. വിസയ്ക്കുള്ള അപ്പോയ്ന്റ്‌മെന്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണം കനേഡിയന്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ്.
വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങളും, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇതിനകം തന്നെ ട്യൂഷന്‍ ഫീസ് നല്‍കിയിട്ടുണ്ട് എന്ന വസ്തുതയും ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അപേക്ഷകള്‍ വേഗത്തിലാക്കാന്‍ കനേഡിയന്‍ അധികൃതരോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടത്.
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കാനഡയിലേക്ക് പോകാനിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്റ്റഡി പെര്‍മിറ്റ് അപേക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും കനേഡിയന്‍ സര്‍വ്വകലാശാലകള്‍ അറിയിച്ചു.
വിസ ലഭിക്കാത്തതിനാല്‍ കാനഡയില്‍ ക്ലാസ് ആരംഭിക്കുമ്പോള്‍ എത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ചില സര്‍വ്വകലാശാലകള്‍ നല്‍കുന്നുണ്ട്. ഏതൊക്കെ കോഴ്‌സുകള്‍ക്കാണ് റിമോട്ട് ഓപ്ഷന്‍ ഉള്ളതെന്നറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനങ്ങളുമായി ബന്ധപ്പെടാം.