26 Aug 2022 2:53 AM GMT
Summary
മുംബൈ: ബാങ്ക് വായ്പാ വളര്‍ച്ച ജൂണ്‍ പാദത്തില്‍ 14.2 ശതമാനം അധിക വേഗത കൈവരിച്ചെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 6 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് വായ്പ 10.8 ശതമാനം വര്‍ധിച്ചിരുന്നു. ആര്‍ബിഐ വ്യാഴാഴ്ച പുറത്തിറക്കിയ എസ്സിബികളുടെ നിക്ഷേപങ്ങളുടെയും ക്രെഡിറ്റുകളുടെയും ത്രൈമാസ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പേയ്‌മെന്റ് ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ നിന്നും ശേഖരിച്ച […]
മുംബൈ: ബാങ്ക് വായ്പാ വളര്‍ച്ച ജൂണ്‍ പാദത്തില്‍ 14.2 ശതമാനം അധിക വേഗത കൈവരിച്ചെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 6 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് വായ്പ 10.8 ശതമാനം വര്‍ധിച്ചിരുന്നു.
ആര്‍ബിഐ വ്യാഴാഴ്ച പുറത്തിറക്കിയ എസ്സിബികളുടെ നിക്ഷേപങ്ങളുടെയും ക്രെഡിറ്റുകളുടെയും ത്രൈമാസ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പേയ്‌മെന്റ് ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് പാദങ്ങളില്‍ മൊത്തം നിക്ഷേപ വളര്‍ച്ച (വര്‍ഷികാടിസ്ഥാനത്തില്‍) 9.5 - 10.2 ശതമാനമായി തുടരുകയാണ്.
മെട്രോപൊളിറ്റന്‍ ശാഖകളില്‍ നിന്നാണ് ബാങ്ക് നിക്ഷേപത്തിന്റെ പകുതിയിലേറെയും ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.