25 Aug 2022 4:40 AM GMT
നിങ്ങള്‍ യുപിഐ പേയ്‌മെന്റിനായ് അക്കൗണ്ട് നിറയ്ക്കുമ്പോള്‍ ബാങ്കുകള്‍ കൊയ്യുന്നത് കോടികള്‍
wilson Varghese
Summary
നിക്ഷേപങ്ങള്‍ക്ക് പലിശ അടിക്കടി ഉയരുമ്പോള്‍ വലിയ മുതല്‍ മുടക്കില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് കോടികള്‍. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുമ്പോഴാണ് സേവിംഗ്‌സ് അക്കൗണ്ടിലെ ഈ ചീപ്പ് പണം ബാങ്കുകള്‍ക്ക് തുണയാകുന്നത്. സാധനങ്ങള്‍ വാങ്ങുന്നതിനും ഹോട്ടല്‍ ബില്‍ നല്‍കുന്നതിനും യുപിഐ പേയ്‌മെന്റിനുള്ള പണം ഇടപാടുകാര്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നിറയ്ക്കുന്നതാണ് ഉയര്‍ന്ന പലിശയുടെ നാളുകളില്‍ ബാങ്കുകള്‍ക്ക് അനുഗ്രഹമാകുന്നത്. രാജ്യത്ത് യുപിഐ ഇടപാടുകള്‍ കുതിച്ചുയര്‍ന്നതിന്റെ പരോക്ഷ ഗുണഭോക്താക്കളാകുകയാണ് ഇങ്ങനെ ബാങ്കുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ യുപിഐ […]
നിക്ഷേപങ്ങള്‍ക്ക് പലിശ അടിക്കടി ഉയരുമ്പോള്‍ വലിയ മുതല്‍ മുടക്കില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് കോടികള്‍. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുമ്പോഴാണ് സേവിംഗ്‌സ് അക്കൗണ്ടിലെ ഈ ചീപ്പ് പണം ബാങ്കുകള്‍ക്ക് തുണയാകുന്നത്. സാധനങ്ങള്‍ വാങ്ങുന്നതിനും ഹോട്ടല്‍ ബില്‍ നല്‍കുന്നതിനും യുപിഐ പേയ്‌മെന്റിനുള്ള പണം ഇടപാടുകാര്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നിറയ്ക്കുന്നതാണ് ഉയര്‍ന്ന പലിശയുടെ നാളുകളില്‍ ബാങ്കുകള്‍ക്ക് അനുഗ്രഹമാകുന്നത്. രാജ്യത്ത് യുപിഐ ഇടപാടുകള്‍ കുതിച്ചുയര്‍ന്നതിന്റെ പരോക്ഷ ഗുണഭോക്താക്കളാകുകയാണ് ഇങ്ങനെ ബാങ്കുകള്‍.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ യുപിഐ പേയ്‌മെന്റിലുണ്ടായിട്ടുള്ള വര്‍ധന 10 ഇരട്ടിയാണ്. 2019 ല്‍ ഇത് 8,76,703 കോടി ആയിരുന്നത് 2022 ല്‍ ഇതുവരെ 84,15,900 കോടി രൂപയായി. ഇക്കഴിഞ്ഞ ജൂലായില്‍ 6,288 ദശലക്ഷം ഇടപാടുകളിലായി ആകെ യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ട തുക 10,62,991.76 കോടി രൂപയാണ്. ജൂണില്‍ ഇത് 10,14,384 കോടിയായിരുന്നു. അകെ ഇടപാട് 5,862 ദശലക്ഷം.
സേവിംഗ്‌സ് അക്കൗണ്ട്
ഇതനുസരിച്ച് ബാങ്കുകുടെ സേവിംഗ്‌സ് അക്കൗണ്ട്് നിറഞ്ഞ് കവിഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ മാത്രം സേിവിംഗ്‌സ് അക്കൗണ്ടില്‍ 45.15 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ചെലവ് കുറഞ്ഞ സേവിംഗ്‌സ്, കറണ്ട് അക്കൗണ്ടുകളിലാണ് ഇങ്ങനെ പണം കുമിഞ്ഞ് കൂടുന്നത്. സ്വകാര്യ ബാങ്കുകളിലെ സമാന അക്കൗണ്ടുകള്‍ക്കും ഇതേ വര്‍ധന ഉണ്ടായിട്ടുണ്ട്. തൊട്ടടുത്ത ബേക്കറിയില്‍ നിന്നും ലൈം ജൂസ് വാങ്ങി 15 അല്ലെങ്കില്‍ 20 രൂപ കൊടുക്കണമെങ്കില്‍ ഇന്ന് നല്ലൊരു ശതമാനം ആളുകളും കടക്കാരന്റെ ബേക്കറിയുടെ കൗണ്ടറിലെ ക്യൂ ആര്‍ കോഡ് തിരയും. വീട്ടിലെത്തുന്ന മത്സ്യ വില്‍പ്പനക്കാരന് ഗുഗിള്‍ പേ, ഫോണ്‍ പേ, ഭീം പേ പേടിഎം 'ചെയ്യുക' യാണ് ഇന്ന് എളുപ്പം.
ബാങ്കുകള്‍ക്ക് ചീപ്പ് പണം
പക്ഷെ എന്തിനും ഏതിനും യുപി ഐ പേയ്‌മെന്റ് നടത്തുമ്പോള്‍ നമ്മുടെ അക്കൗണ്ട് എപ്പോഴും നിറഞ്ഞ് കിടക്കണം. മുമ്പ് സീറോ ബാലന്‍സുള്ള സേവിംഗ്‌സ് അക്കൗണ്ടുകളെല്ലാം ഇന്ന് നിറഞ്ഞ് തുളുമ്പുന്നു. എവിടെ നിന്നെങ്കിലും പണം സംഘടിപ്പിച്ച് അക്കൗണ്ട് നിറയ്ക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. ഇത് വ്യക്തിഗത സേവിംഗ്‌സ് അക്കൗണ്ടുകളിലെ പണം കുമിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. ചെലവഴിച്ചതിന് ശേഷം അക്കൗണ്ടില്‍ ബാക്കിയാകുന്ന പണം വലിയ മുതല്‍മുടക്കില്ലാതെ വിനിമയത്തിനായി ബാങ്കുകള്‍ക്ക് ലഭിക്കുന്നു. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന് ബാങ്കുകള്‍ നല്‍കുന്ന ശരാശരി പലിശ 2.75 ശതമാനമാണ് എന്നുള്ളത് ഇവിടെ അധിക നേട്ടമാകുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ശരാശരി 5.5 ശതമാനം പലിശ നല്‍കേണ്ടി വരുന്ന സ്ഥാനത്താണ് കുറഞ്ഞ ചെലവില്‍ ഇങ്ങനെ പണം കുമിഞ്ഞ് കൂടുന്നത്. അതേ സമയം കറണ്ട് അക്കൗണ്ടിലെ പണത്തിന് പലിശയും വേണ്ട.
സുരക്ഷിതം
പേടിഎം, ഗൂഗിള്‍ പേ, ഭീം ആപ്പ്, ഫോണ്‍ പേ, മൊബി ക്വക്, ടാട ന്യൂ, ടൈം പേ, വാട്ട്‌സ് ആപ്പ് പേ, ആമസോണ്‍ പേ ഇവ കൂടാതെ എസ് ബി ഐ യുടെ യോനോ പോലുള്ള ബാങ്ക് ആപ്പുകളും ഇങ്ങനെ പണം കൈമാറാന്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നുണ്ട്. മുമ്പ് ഇങ്ങനെ പണം കൈമാറുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് മാറിയിരിക്കുന്നു. പണം പേഴ്‌സില്‍ കരുതേണ്ട, ചില്ലറ ഇല്ലാത്ത പ്രശ്‌നത്തിന് പരിഹാരം, കൂടാതെ എടിഎംലെ ക്യൂ ഒഴിവാക്കാം ഇങ്ങനെ പല വിധ നേട്ടങ്ങളുമുണ്ട് യുപി ഐ പേയ്‌മെന്റിന്.