image

22 Aug 2022 2:44 AM GMT

NRI

വിദേശ ഇന്ത്യക്കാര്‍ക്ക് ഭയം വേണ്ട, നിയമ വിധേയ കറന്‍സി കണ്ടെത്തിയാല്‍ ഇനി കേസില്ല

MyFin Desk

Nri Malayalees
X

Summary

  ഡെല്‍ഹി: നിയമപരമായി സമ്പാദിച്ച വിദേശ കറന്‍സി കണ്ടെത്തിയാല്‍ വിദേശികള്‍ക്കും എന്‍ആര്‍ഐകള്‍ക്കുമെതിരെ ഇനി പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകില്ല. കസ്റ്റംസ് ലംഘനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് ഇറക്കിയത്. എന്നാല്‍ വിദേശ കറന്‍സി നിയപരമായി സമ്പാദിച്ചതാണ് എന്ന് അധികൃതര്‍ മുന്‍പാകെ തെളിവ് സഹിതം വ്യക്തമാക്കണം. ലഗേജ് കള്ളക്കടത്ത് കേസുകളില്‍, നിയമനടപടികള്‍ എടുക്കണമെങ്കില്‍ ഇവയില്‍ ഉള്‍പ്പെടുന്ന ചരക്കുകളുടെയോ […]


ഡെല്‍ഹി: നിയമപരമായി സമ്പാദിച്ച വിദേശ കറന്‍സി കണ്ടെത്തിയാല്‍ വിദേശികള്‍ക്കും എന്‍ആര്‍ഐകള്‍ക്കുമെതിരെ ഇനി പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകില്ല. കസ്റ്റംസ് ലംഘനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് ഇറക്കിയത്. എന്നാല്‍ വിദേശ കറന്‍സി നിയപരമായി സമ്പാദിച്ചതാണ് എന്ന് അധികൃതര്‍ മുന്‍പാകെ തെളിവ് സഹിതം വ്യക്തമാക്കണം.

ലഗേജ് കള്ളക്കടത്ത് കേസുകളില്‍, നിയമനടപടികള്‍ എടുക്കണമെങ്കില്‍ ഇവയില്‍ ഉള്‍പ്പെടുന്ന ചരക്കുകളുടെയോ വിദേശ കറന്‍സിയുടെയോ മാര്‍ക്കറ്റ് മൂല്യം 50 ലക്ഷം രൂപയോ അതിന് മുകളിലോ ആയിരിക്കണം. നേരത്തെ ഇത് 20 ലക്ഷം രൂപയായിരുന്നു. വാണിജ്യ തട്ടിപ്പുകളിലാണെങ്കില്‍, കേസില്‍ ഉള്‍പ്പെടുന്ന വസ്തുക്കളുടെ മൂല്യത്തിന്റെ പരിധി 50 ലക്ഷം രൂപയില്‍ നിന്ന് 2 കോടി രൂപയായി ഉയര്‍ത്തി. എന്നാല്‍, തോക്ക് ഉള്‍പ്പടെയുള്ള വെടിക്കോപ്പുകള്‍, സ്ഫോടക വസ്തുക്കള്‍, പുരാതന വസ്തുക്കള്‍, മൂല്യമുള്ള കലാവസ്തുക്കള്‍, വന്യജീവികള്‍, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങള്‍ ഉള്‍പ്പെടെയുള്ള ചില ഇനങ്ങള്‍ക്ക് ഈ ഇളവ് ബാധകമാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.