21 Aug 2022 11:24 PM GMT
Summary
ദില്ലി: യുണൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. നിലവില്‍ ഇത്തരം ആലോചനകള്‍ ഇല്ലെന്നും ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ പണം ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് സര്‍ക്കാര്‍ നിലപാട്. യുപിഐ പൊതുജനങ്ങള്‍ക്ക് വലിയ സൗകര്യം നല്‍കുന്ന ഒന്നാണ്. കൂടാതെ ഇത് സമ്പദ്വ്യവസ്ഥയ്ക്ക് ഉത്പാദനക്ഷമതയും ഉറപ്പാക്കുന്നു. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഈ മാസം ആദ്യം പുറത്തിറക്കിയ ആര്‍ബിഐ ചര്‍ച്ചാ പേപ്പറില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ […]
ദില്ലി: യുണൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. നിലവില്‍ ഇത്തരം ആലോചനകള്‍ ഇല്ലെന്നും ധനമന്ത്രാലയം അറിയിച്ചു.
ഡിജിറ്റല്‍ പണം ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് സര്‍ക്കാര്‍ നിലപാട്. യുപിഐ പൊതുജനങ്ങള്‍ക്ക് വലിയ സൗകര്യം നല്‍കുന്ന ഒന്നാണ്. കൂടാതെ ഇത് സമ്പദ്വ്യവസ്ഥയ്ക്ക് ഉത്പാദനക്ഷമതയും ഉറപ്പാക്കുന്നു. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടു.
ഈ മാസം ആദ്യം പുറത്തിറക്കിയ ആര്‍ബിഐ ചര്‍ച്ചാ പേപ്പറില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമെന്ന നിലയില്‍ യുപിഐ ഐഎംപിഎസ് പോലെയാണെന്നും അതിനാല്‍ യുപിഐയിലെ ഇടപാടുകള്‍ക്ക് ഐഎംപിഎസിലെ നിരക്കുകള്‍ക്ക് സമാനമായിരിക്കണമെന്നുമുണ്ടായിരുന്നു.
ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്തുന്നതിന് ആര്‍ബിഐ ഓഹരി ഉടമകളില്‍ നിന്ന് ഫീഡ്ബാക്ക് തേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഇത്തരത്തില്‍ യുപിഐ ഇടപാടുകള്‍ക്ക് അധിക പണം ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിശദീകരണം.
യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് നിരക്കുകളൊന്നും ഈടാക്കുന്നില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വീകാര്യമായ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് യുപിഐ.
നിലവില്‍ എത്ര കുറഞ്ഞ തുകയും ഇങ്ങനെ കൈമാറ്റം ചെയ്യാനാകും. അതേ സമയം ഉയര്‍ന്ന തുകയ്ക്ക് രണ്ട് ലക്ഷം എന്ന പരിധിയുണ്ട്. ഒരു രൂപയടക്കം എത്ര കുറഞ്ഞ വിനിമയവും അനായാസേന മൊബൈല്‍ ഫോണിലൂടെ ഗുഗിള്‍ പേ, പേടിഎം, ഭീം ആപ്പ്, ഫോണ്‍ പേ പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചോ പണം കൈമാറാം എന്നതാണ് ഇവിടുത്തെ നേട്ടം.
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തു വിട്ട കണക്കനുസരിച്ച് ജൂലായില്‍ മാത്രം 600 കോടി യുപിഐ ഇടപാടുകളാണ് ഇന്ത്യയില്‍ ആകെ നടന്നത്.
2016 ല്‍ യുപി ഐ സംവിധാനം തുടങ്ങിയതിന് ശേഷം ഒരു മാസം നടക്കുന്ന കൂടിയ ഇടപാടാണിത്. ഇതിലൂടെ ആകെ കൈമാറ്റം ചെയ്യപ്പെട്ടത് 10.62 ലക്ഷം കോടി രൂപയാണ് എന്നതറിയുമ്പോള്‍ യുപി ഐ ഇടപാടിന്റെ ജനപ്രീയത തിരിച്ചറിയാവുന്നതേയുള്ളു. തൊട്ടടുത്ത മാസത്തെ അപേക്ഷിച്ച് 7.16 ശതമാനമാണ് ജൂലായ് മാസത്തില്‍ ഇടപാടുകളിലെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. അകെ കൈമാറ്റം ചെയ്യപ്പെട്ട തുകയുടെ മൂല്യത്തിലാകട്ടെ വര്‍ധന 4.76 ശതമാനവും.
ഒറ്റ വര്‍ഷം കൊണ്ട് ഇടപാടുകളുടെ എണ്ണത്തില്‍ ഇരട്ടിയും മൂല്യത്തില്‍ 75 ശതമാനവും വര്‍ധന രേഖപ്പെടുത്തിയെന്നും എന്‍പിസി ഐഎ ഡാറ്റ വ്യക്തമാക്കുന്നു.