image

20 Aug 2022 4:25 AM IST

Startups

നന്ദന്‍ നിലേകനി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 22.7 കോടി ഡോളർ നിക്ഷേപിക്കും

MyFin Desk

നന്ദന്‍ നിലേകനി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 22.7 കോടി ഡോളർ നിക്ഷേപിക്കും
X

Summary

വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തിലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനായി ഏകദേശം 22.7 കോടി ഡോളര്‍ (1,793 കോടി രൂപ) സമാഹരിച്ചതായി ഫണ്ടമെന്റം സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ഫണ്ട് പ്രധാനമായും സീരീസ് ബിയില്‍ നിക്ഷേപിക്കുമെന്ന് ഫണ്ടമെന്റം പാര്‍ട്‌നര്‍ഷിപ്പ് സഹസ്ഥാപകനും ജനറല്‍ പാര്‍ട്‌നറുമായ ആശിഷ് കുമാര്‍ പറഞ്ഞു. ഇത് രണ്ടാമതായി ഇറക്കുന്ന ഫണ്ടാണെന്നും ഓരോ വര്‍ഷവും 4-5 സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫണ്ടമെന്റത്തിന്റെ ആദ്യ ഫണ്ട് ഏകദേശം 10 കോടി ഡോളറിനടുത്തായിരുന്നു. ഇത് […]


വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തിലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനായി ഏകദേശം 22.7 കോടി ഡോളര്‍ (1,793 കോടി രൂപ) സമാഹരിച്ചതായി ഫണ്ടമെന്റം സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ഫണ്ട് പ്രധാനമായും സീരീസ് ബിയില്‍ നിക്ഷേപിക്കുമെന്ന് ഫണ്ടമെന്റം പാര്‍ട്‌നര്‍ഷിപ്പ് സഹസ്ഥാപകനും ജനറല്‍ പാര്‍ട്‌നറുമായ ആശിഷ് കുമാര്‍ പറഞ്ഞു. ഇത് രണ്ടാമതായി ഇറക്കുന്ന ഫണ്ടാണെന്നും ഓരോ വര്‍ഷവും 4-5 സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫണ്ടമെന്റത്തിന്റെ ആദ്യ ഫണ്ട് ഏകദേശം 10 കോടി ഡോളറിനടുത്തായിരുന്നു. ഇത് ആറ് വളര്‍ച്ചാ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചു.
സോഫ്റ്റ്‌വെയര്‍ ആസ്-എ-സര്‍വ്വീസ് (സാസ്) സ്ഥാപനങ്ങളായ ഭാരത് ആപ്പുകളിലും ഹെല്‍ത്ത്‌കെയറിലും നിക്ഷേപിക്കുന്നത് ഫണ്ടമെന്റം പരിശോധിക്കുമെന്ന് ആശിഷ് കുമാര്‍ പറഞ്ഞു. സാസ് സ്ഥാപനങ്ങള്‍ക്ക് നല്ല വളര്‍ച്ചാ അവസരങ്ങളുണ്ട്. എന്നാല്‍ അവരുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിന് ഡിജിറ്റൈസേഷനിലേക്ക് മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോജിസ്റ്റിക്‌സ് സാസ് സ്ഥാപനമായ ഫാരേ, ആയു ഹെല്‍ത്ത്, പ്രോബോ എന്നിവയിലും ഫണ്ടമെന്റം നിക്ഷേപം നടത്തിയിട്ടുണ്ട്.