18 Aug 2022 11:15 PM GMT
Summary
പേയ്മെന്റ് സൊല്യൂഷൻ യു പി ഐ, യു കെ വിപണിയിലും ക്യു ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പണമിടപാട് ആരംഭിക്കുന്നു. ഇതിനായി എൻ പി സി ഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡ് (എൻ ഐ പി എൽ ) യു കെയിൽ പേയ്മെന്റ് സൊല്യൂഷൻ പ്രൊവൈഡറായ പേ എക്സ്പെർട്ടുമായി പങ്കാളിത്തം ഉണ്ടാക്കിയിട്ടുണ്ട്. ഈ കരാറിലൂടെ ഇന്ത്യൻ പേയ്മെന്റ് സൊല്യൂഷനുകൾ യു കെയിലുള്ള എല്ലാ പേ എക്സ്പെർട്സ്ന്റെ എല്ലാ ആൻഡ്രോയിഡ് പോയിന്റ് ഓഫ് സെയിൽ (POS) ഉപകരണങ്ങളിലും ലഭ്യമാകും. യു […]
പേയ്മെന്റ് സൊല്യൂഷൻ യു പി ഐ, യു കെ വിപണിയിലും ക്യു ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പണമിടപാട് ആരംഭിക്കുന്നു. ഇതിനായി എൻ പി സി ഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡ് (എൻ ഐ പി എൽ ) യു കെയിൽ പേയ്മെന്റ് സൊല്യൂഷൻ പ്രൊവൈഡറായ പേ എക്സ്പെർട്ടുമായി പങ്കാളിത്തം ഉണ്ടാക്കിയിട്ടുണ്ട്.
ഈ കരാറിലൂടെ ഇന്ത്യൻ പേയ്മെന്റ് സൊല്യൂഷനുകൾ യു കെയിലുള്ള എല്ലാ പേ എക്സ്പെർട്സ്ന്റെ എല്ലാ ആൻഡ്രോയിഡ് പോയിന്റ് ഓഫ് സെയിൽ (POS) ഉപകരണങ്ങളിലും ലഭ്യമാകും. യു പി ഐ അടിസ്ഥാനമാക്കിയുള്ള ക്യു ആർ കോഡ് പേയ്മെന്റ് മുതൽ റൂപേയ് കാർഡ് പേയ്‌മെന്റുകൾക്കുള്ള സാധയതകൾ ഭാവിയിൽ വികസിപ്പിക്കുംമെന്ന് എൻ പി സി ഐ അറിയിച്ചു. ആഗോളതലത്തിൽ ഏറ്റവും വിജയകരമായ റിയൽ-ടൈം പേയ്‌മെന്റ് (ആർടിപി) സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന യുപിഐ 2021-ൽ 940 ബില്യൺ യുഎസ് ഡോളർ (39 ബില്യൺ ഇടപാടുകൾ) നേടിയിട്ടുണ്ട്, ഇത് ഇന്ത്യയുടെ ജിഡിപിയുടെ 31 ശതമാനത്തിന് തുല്യമാണ്.
ഇന്ത്യയിൽ ആഭ്യന്തരമായി വികസിപ്പിച്ച ആഗോള കാർഡ് റുപേ 70 കോടിയിലധികം (700 ദശലക്ഷം) കാർഡുകൾ നൽകിയിട്ടുള്ള പേയ്‌മെന്റ് ശൃംഖലയാണ്. യുപിഐയുടെയും റുപേയുടെയും മുന്നേറ്റം യുകെയിൽ കമ്പനിക്ക് പുതിയ അവസരങ്ങൾ തുറക്കുമെന്നു പേ എക്സ്പെർട്ടിന്റെ മാനേജിങ് ഡയറക്ടർ ഡേവിഡ് ആംസ്ട്രോങ്ങ് പറഞ്ഞു. ഒപ്പം യുകെ വ്യാപാരികൾക്കും സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഉൾപ്പെടെ 5 ലക്ഷത്തിലധികം ഇന്ത്യക്കാർ പ്രതിവർഷം യുകെയിലേക്ക് യാത്ര ചെയ്യുന്നതായി എൻപിസിഐ അറിയിച്ചു. അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇത് ക്രമാധീതമായി വർധിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഈ പങ്കാളിത്തം ഇന്ത്യൻ യാത്രക്കാർക്ക് യുകെയിൽ പേയ്‌മെന്റുകൾ നടത്തുന്നതിന് സൗകര്യപ്രദമായ മാർഗ്ഗം നൽകും.