19 Aug 2022 4:13 AM
Summary
ഉപഭോക്തൃ വിവരങ്ങൾ അടങ്ങിയ ഡാറ്റയാണ് ആധുനിക ലോകത്തെ ഇന്ധനം. ആയിരക്കണക്കിന് കോടികൾ വിലവരുന്ന ഡാറ്റയ്ക്ക് വേണ്ടി കോർപ്പറേറ്റുകൾ മത്സരിക്കുകയാണ്. ആധുനീക ജീവിതത്തിൽ ഡാറ്റയുടെ പ്രധാന്യം വ്യക്തമാക്കുന്നതാണ് ഐആര്‍സിടിസി യുടെ പുതിയ തീരുമാനം. യാത്രക്കാരുടെ വിവരങ്ങള്‍ വിറ്റ് ധനസമാഹരണം നടത്താനാണ് ഇന്ത്യന്‍ റെയില്‍വേയ്‌സ് കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഇപ്പോൾ ശ്രമിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വിഭാഗമായ ഐആര്‍സിടിസി ഈ ചുവടുവെപ്പിലൂടെ 1000 കോടി രൂപ സമാഹരിച്ചേക്കും. ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരിക്കുന്ന യാത്രാക്കാരുടെ […]
ഉപഭോക്തൃ വിവരങ്ങൾ അടങ്ങിയ ഡാറ്റയാണ് ആധുനിക ലോകത്തെ ഇന്ധനം. ആയിരക്കണക്കിന് കോടികൾ വിലവരുന്ന ഡാറ്റയ്ക്ക് വേണ്ടി കോർപ്പറേറ്റുകൾ മത്സരിക്കുകയാണ്. ആധുനീക ജീവിതത്തിൽ ഡാറ്റയുടെ പ്രധാന്യം വ്യക്തമാക്കുന്നതാണ് ഐആര്‍സിടിസി യുടെ പുതിയ തീരുമാനം.
യാത്രക്കാരുടെ വിവരങ്ങള്‍ വിറ്റ് ധനസമാഹരണം നടത്താനാണ് ഇന്ത്യന്‍ റെയില്‍വേയ്‌സ് കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഇപ്പോൾ ശ്രമിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വിഭാഗമായ ഐആര്‍സിടിസി ഈ ചുവടുവെപ്പിലൂടെ 1000 കോടി രൂപ സമാഹരിച്ചേക്കും. ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരിക്കുന്ന യാത്രാക്കാരുടെ വിവരങ്ങളാണ് ഇത്തരത്തില്‍ വില്‍ക്കുക. ഇതിനായി കണ്‍സള്‍ട്ടന്റിന്റെ ചുമതലപ്പെടുത്താനുള്ള ആലോചനയിലാണ് അധികൃതര്‍.
യാത്രക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളുമായും പങ്കുവെയ്ക്കുന്നത് വഴി ധനസമാഹരണം നടത്തുക എന്നതാണ് പദ്ധതി. ഇതിനായി ഹോസ്പിറ്റാലിറ്റി, യാത്ര-വിനോദസഞ്ചാരം, ഫിനാന്‍സിംഗ്, ഷിപ്പിംഗ്, ഏവിയേഷന്‍ എന്നീ മേഖലയിലെ മുന്‍നിര കമ്പനികളുമായി ചര്‍ച്ച ചെയ്‌തേക്കും. ഡാറ്റാ സ്വകാര്യത, സുരക്ഷ എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാക്കും യാത്രക്കാരുടെ വിവരങ്ങള്‍ പങ്കുവെക്കുക.
ഈ ചുവടുവെപ്പ് വഴി ലഭിക്കുന്ന പണം കൊണ്ട് ഇപ്പോള്‍ നല്‍കിവരുന്ന സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കുക, കൂടുതല്‍ വരുമാന മാര്‍ഗം സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 42.75 കോടി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗുകളാണ് ഐആര്‍സിടിസിയ്ക്ക് ലഭിച്ചത്. പ്രതിദിനം 10.14 ലക്ഷം ടിക്കറ്റുകളാണ് അക്കാലയളവില്‍ ബുക്ക് ചെയ്തത്. മാത്രമല്ല ഐആര്‍സിടിസി സൈറ്റില്‍ പ്രതിദിനം 60.2 ലക്ഷം ലോഗിനുകള്‍ ലഭിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.