image

16 Aug 2022 10:15 AM GMT

Stock Market Updates

ടാറ്റ എഎംസിയുടെ ഏറ്റെടുക്കൽ വാർത്ത: യുടിഐ 15 ശതമാനം നേട്ടത്തിൽ

Bijith R

ടാറ്റ എഎംസിയുടെ ഏറ്റെടുക്കൽ വാർത്ത: യുടിഐ 15 ശതമാനം നേട്ടത്തിൽ
X

Summary

യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഓഹരികൾ വ്യാപാരത്തിനിടയിൽ 20 ശതമാനത്തോളം ഉയർന്നു. ടാറ്റ അസറ്റ് മാനേജ്‌മെന്റ് കമ്പനി, യുടിഐ യുടെ ഭൂരിപക്ഷ ഓഹരികൾ വാങ്ങാൻ തീരുമാനിച്ചെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് വില ഉയർന്നത്. ഈ കരാ‌ർ സാധ്യമായാൽ, സംയുക്ത സംരംഭം ഇന്ത്യയിലെ ആറാമത്തെ വലിയ അസറ്റ് മാനേജരായി മാറും. ജൂൺ 30 ലെ കണക്കനുസരിച്ച് യുടിഐ എഎംസിയുടെ മാനേജ്‌മെന്റിനു കീഴിലുള്ള ആസ്തികൾ 2.24 ലക്ഷം കോടി രൂപയാണ്. ടാറ്റയുടേത് 88,367 കോടി രൂപയാണ്. ടാറ്റ എഎംസി […]


യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഓഹരികൾ വ്യാപാരത്തിനിടയിൽ 20 ശതമാനത്തോളം ഉയർന്നു. ടാറ്റ അസറ്റ് മാനേജ്‌മെന്റ് കമ്പനി, യുടിഐ യുടെ ഭൂരിപക്ഷ ഓഹരികൾ വാങ്ങാൻ തീരുമാനിച്ചെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് വില ഉയർന്നത്.

ഈ കരാ‌ർ സാധ്യമായാൽ, സംയുക്ത സംരംഭം ഇന്ത്യയിലെ ആറാമത്തെ വലിയ അസറ്റ് മാനേജരായി മാറും. ജൂൺ 30 ലെ കണക്കനുസരിച്ച് യുടിഐ എഎംസിയുടെ മാനേജ്‌മെന്റിനു കീഴിലുള്ള ആസ്തികൾ 2.24 ലക്ഷം കോടി രൂപയാണ്. ടാറ്റയുടേത് 88,367 കോടി രൂപയാണ്.

ടാറ്റ എഎംസി നിലവിൽ യുടിഐ എഎംസിയുടെ 2.62 ശതമാനം ഓഹരികളാണ് കൈവശം വച്ചിരിക്കുന്നത്. ആഗോള ഇൻവെസ്റ്റ്മെന്റ് മാനേജ്‌മെന്റ് കമ്പനിയായ ടി റോവേയ്ക്ക് 22.97 ശതമാനം ഓഹരികളാണ് ഉള്ളത്. കൂടാതെ, ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽഐസി എന്നിവ 10 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്. 895 രൂപ വരെ ഉയർന്ന ഓഹരി ഇന്ന് 15.01 ശതമാനം നേട്ടത്തിൽ 861.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.