Summary
ഡൽഹി: ഭക്ഷ്യവിലയിൽ വന്ന ഇളവിൽ ജൂലൈയിൽ റീട്ടെയിൽ പണപ്പെരുപ്പം 6.71 ശതമാനമായി കുറഞ്ഞെങ്കിലും തുടർച്ചയായ ഏഴാം മാസവും അത് റിസർവ്വ് ബാങ്കിന്റെ ആശാസ്യ നിലയായ 6 ശതമാനത്തിന് മുകളിലാണ്. ഉപഭോക്തൃ വില സൂചിക (സിപിഐ; CPI) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ജൂണിൽ 7.01 എന്ന നിരക്കിലായിരുന്നു. 2021 ജൂലൈയിൽ ഇത് 5.59 ശതമാനമായിരുന്നു. ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെ, ഇത് 7 ശതമാനത്തിന് മുകളിലായിരുന്നു നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ […]
ഡൽഹി: ഭക്ഷ്യവിലയിൽ വന്ന ഇളവിൽ ജൂലൈയിൽ റീട്ടെയിൽ പണപ്പെരുപ്പം 6.71 ശതമാനമായി കുറഞ്ഞെങ്കിലും തുടർച്ചയായ ഏഴാം മാസവും അത് റിസർവ്വ് ബാങ്കിന്റെ ആശാസ്യ നിലയായ 6 ശതമാനത്തിന് മുകളിലാണ്.
ഉപഭോക്തൃ വില സൂചിക (സിപിഐ; CPI) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ജൂണിൽ 7.01 എന്ന നിരക്കിലായിരുന്നു.
2021 ജൂലൈയിൽ ഇത് 5.59 ശതമാനമായിരുന്നു. ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെ, ഇത് 7 ശതമാനത്തിന് മുകളിലായിരുന്നു
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈയിൽ ഭക്ഷ്യ വിലക്കയറ്റം 6.75 ശതമാനമായി കുറഞ്ഞു. ജൂണിൽ ഇത് 7.75 ശതമാനമായിരുന്നു.
കഴിഞ്ഞ ഏഴ് മാസമായി റീട്ടെയിൽ പണപ്പെരുപ്പം ആർബിഐയുടെ ടോളറൻസ് ലെവലായ 6 ശതമാനത്തിന് മുകളിലാണ്.
കണക്കുകൾ പ്രകാരം ജൂലൈയിൽ പച്ചക്കറികളുടെയും എണ്ണയുടെയും വിലക്കയറ്റം യഥാക്രമം 10.90 ശതമാനവും 7.52 ശതമാനവുമായി കുറഞ്ഞു. ജൂണിൽ, ഇത് യഥാക്രമം 17.37 ശതമാനവും 9.36 ശതമാനവുമായിരുന്നു.
ജൂലൈയിൽ ഇന്ധനവില 11.76 ശതമാനമായി ഉയർന്നു. പ്രോട്ടീൻ സമ്പുഷ്ടമായ 'മാംസം, മത്സ്യം', 'പയർ, ഉൽപ്പന്നങ്ങൾ' എന്നിവയുടെ വിലയും ഈ കാലയളവിൽ ഉയർന്നു.
ജൂലൈയിൽ പഴവർഗങ്ങളുടെ വിലയിൽ 6.41 ശതമാനം വർധനവുണ്ടായി.